പരവൂരില്‍ പഴം , പച്ചക്കറികളുടെ വില തോന്നിയതുപോലെ; നിയന്ത്രിക്കാന്‍ ആളില്ല

fruitsപരവൂര്‍: ഓണം എത്തുന്നതിന് മുന്‍പ് തന്നെ മാര്‍ക്കറ്റില്‍ പഴം, പച്ചക്കറി കളുടെ വില ക്രമാതീതമായി ഉയര്‍ന്നു.  പഴം പച്ചക്കറി എന്നിവയ്ക്ക് പല കടകളിലും തോന്നിയവിലയാണ് വാങ്ങുന്നത്.  ഏത്താക്ക കിലോക്ക് 65 മുതല്‍ 100 രൂപവരെ വാങ്ങുന്നു. പാളയന്‍ തോടന് കിലോയ്ക്ക് 40മുതല്‍ 60 വരെ വാങ്ങുന്നുണ്ട്. വില നിയന്ത്രണത്തിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഓണത്തിന് മുന്‍പ് ഇതാണ് അവസ്ഥയെങ്കില്‍ ഓണനാളുകളില്‍ തീ വിലയും പകല്‍ കൊളളയും ആയിരിക്കും. വെട്ട് മലക്കറിക്ക് മുമ്പ് 60 രൂപയാണ് വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ 70, 80 രൂപയാണ് വാങ്ങുന്നത്.

ജൈവ പച്ചക്കറിക്ക് ഈ സ്ഥാനത്ത് 100 രൂപയും അതിലധികവും വാങ്ങുന്നുണ്ട്. വിഷരഹിത പച്ചക്കറികള്‍ നാടന്‍ എന്ന ലേബലില്‍ പയര്‍, ചീര തുടങ്ങിയ വില്‍ക്കുന്നത് തോന്നിയ വിലയ്ക്കാണ്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന  പയര്‍ വാഴവളളി ഉപയോഗിച്ച് കെട്ടുകളാക്കി നാടന്‍ പയര്‍ എന്നരീതിയില്‍ അമിത വില വാങ്ങി വില്‍പന നടത്തുന്നു. വീടുകളില്‍ നിന്ന് കര്‍ഷകര്‍ മാര്‍ക്കറ്റില്‍ കൊണ്ടു വരുന്ന പച്ചക്കറികള്‍ മൊത്തത്തില്‍ കച്ചവട സംഘങ്ങള്‍ വാങ്ങിക്കുകയാണ് ചെയ്യുന്നത്.

ഇത്  ഇതരസംസ്ഥാനങ്ങളിലെ പച്ചക്കറികളുമായി കലര്‍ത്തി  കൊളളലാഭം നേടുന്നതായി ആരോപണം ഉയരുന്നുണ്ട്.  ഇവ പരിശോധിക്കാനോ വില നിയന്ത്രിക്കാനോ ആരും ഇല്ലാത്ത അവസ്ഥയാണ് . വില വര്‍ധന നിയന്ത്രിക്കാന്‍ വിപണിയില്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

Related posts