കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വാഹനപാര്‍ക്കിംഗ് ബുദ്ധിമുട്ടാകുന്നു

alp-parkingകായംകുളം :കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സൗകര്യമില്ലാത്തത്  യാത്രക്കാരെ  ദുരിത ത്തിലാക്കുന്നു. റെയില്‍വേ ജംഗ്ഷന്‍ ആയിട്ടും കായംകുളം സ്റ്റേഷനില്‍ അടി സ്ഥാന സൗകര്യ വികനത്തിന് നടപടികളുണ്ടാകാത്തതാണ് പാര്‍ക്കിങ് സംവിധാനത്തെയും ബാധി ക്കുന്നത്‌സ്റ്റേഷന്റെ   തെക്കുഭാഗത്തും മുന്‍ വശത്തും ആര്‍.എം.എസ്. ഓഫീസിലേക്ക് പോകുന്ന റോഡി ന്‍റ്റെ ഇരുവശങ്ങളിലും വടക്കുഭാഗത്തുമൊക്കെ ഇപ്പോള്‍ തോന്നുംപടി വാഹനം പാര്‍ക്ക് ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാര്‍.

കാര്‍പാര്‍ക്കിംഗിനും പ്രത്യേക സൗകര്യങ്ങളൊന്നുമില്ല. സ്റ്റേഷന്‍ കെട്ടിടത്തിന്റെ തെക്കുഭാഗത്തും വടക്കുഭാഗത്തും റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കാറുകളും പാര്‍ക്ക് ചെയ്യുന്നത്.   സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ സൂക്ഷിച്ചിട്ടു പോകുന്നവര്‍ വൈകിട്ട് മടങ്ങിയെത്തുമ്പോഴേക്കും സമീപത്തെ മരച്ചില്ലകളില്‍ നിന്നും പക്ഷിക്കാഷ്ടം വീണ് വാഹനം എടുക്കാനാവാത്ത സ്ഥിതിയായിരിക്കും.വാഹന പാര്‍ക്കിങ് ഫീസ് പിരിവ് കരാര്‍ നല്‍കി റെയില്‍വേ ഓരോ വര്‍ഷവും ലക്ഷങ്ങള്‍ മുതല്‍കൂട്ടുന്നുണ്ട്. എന്നാല്‍, യാത്രക്കാരുടെ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കാതെയാണ് കരാറുകാര്‍ യാത്രക്കാരെ പിഴിയുന്നത്.

സ്റ്റേഷന്‍ വളപ്പില്‍ മെച്ചപ്പെട്ട പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ വീടുകളിലാണ് നല്ലൊരുഭാഗം യാത്രക്കാരും ഇപ്പോള്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. ട്രെയിന്‍  എത്തുന്നതിന് തൊട്ടുമുമ്പ്  പാഞ്ഞെത്തുന്ന യാത്രക്കാര്‍ക്ക് ഇതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ദൂരെസ്ഥലത്തുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം വെച്ചിട്ട് ഓടിവരുമ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങിയിരിക്കും.  സ്റ്റേഷന് മുന്നില്‍ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്‍റ്റെ  വശത്തെ വിശാലമായ സ്ഥലം പാര്‍ക്കിങ്ങിനായി പ്രയോജനപ്പെടുത്താമെന്ന് സ്റ്റേഷന്‍ അധികാരികള്‍മുമ്പ്  റിപ്പോര്‍ട്ട് നല്‍കിയിരു ന്നതുമാണ്.എന്നാല്‍  ഈ റിപ്പോര്‍ട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി.

Related posts