പന്ത്രണ്ടു തരം കാന്‍സര്‍രോഗങ്ങള്‍ക്ക് മുള്ളാത്ത ഫലപ്രദമാണെന്നാണ് പ്രാഥമിക പഠനം. പണ്ട് നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായി കണ്ടിരുന്നതും ഇന്ന് അപൂര്‍വമായി കാണുന്നതുമായ ഒരു ഫലവൃക്ഷമാണ് മുള്ളാത്ത. ഇവയുടെ പഴങ്ങള്‍ക്കും ഇലകള്‍ക്കും കാന്‍സറിനെ നിയന്ത്രിക്കാന്‍ കഴിവുണെ്ടന്ന് കണെ്ടത്തിയതോടെ ഈ ഫലവൃക്ഷത്തിന് ആവശ്യക്കാരേറി. നഴ്‌സറികളില്‍ പണ്ടില്ലാത്ത ഡിമാന്‍ഡും വിലയുമാണിപ്പോള്‍ മുള്ളാ ത്തത്തൈകള്‍ക്ക്.
മുള്ളാത്തയെന്നും മുള്ളന്‍ചക്കയെന്നും വിളിക്കുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്ര നാമം “അനോന മ്യൂരിക്കേറ്റ’ എന്നാണ്. ആത്തച്ചക്കയുടെ കുടുംബത്തില്‍പ്പെട്ട ഇവയുടെ പുറം, മുള്ളുകളാല്‍ ആവരണം ചെയ്തവയാണ്. പഴത്തിന്റെ ഉള്‍ഭാഗം ആത്തച്ചക്കയുടേതുമായി സാമ്യമുണെ്ടങ്കിലും രൂപത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.
പന്ത്രണ്ടു തരം കാന്‍സര്‍രോഗങ്ങള്‍ക്ക് മുള്ളാത്ത ഫലപ്രദമാണെന്നാണ് പ്രാഥമിക പഠനം. കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുവാന്‍ മുള്ളാത്തപ്പഴത്തിനും ഇലകള്‍ക്കും അദ്ഭുതകരമായ ശേഷിയുണെ്ടന്നാണ് കണെ്ടത്തല്‍. മെക്‌സികോയില്‍ കണെ്ടത്തിയ ഈ ഔഷധവൃക്ഷം, ക്യൂബ, സെന്‍ട്രല്‍ അമേരിക്ക, ബ്രസീല്‍,ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും, പശ്ചിമേഷ്യയിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. മുള്ളാത്തയ്ക്ക് ആവശ്യക്കാരേറിയതോടെ തൈകള്‍ ഇറക്കുമതി ചെയ്ത് കര്‍ഷകര്‍, കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.
മുള്ളാത്തയുടെ പഴങ്ങളിലും ഇലകളിലും “അസെറ്റോജെനിന്‍’ എന്ന പദാര്‍ഥമടങ്ങിയിരിക്കുന്നതു കൊണ്ടാണ് ഇവയ്ക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നതെന്നാണ് കണെ്ടത്തലുകള്‍. ആയതിനാല്‍ മുള്ളാത്തയുടെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നതും കാന്‍സറിനെ തടയുമത്രേ. കീമോതെറാപ്പിയേക്കാള്‍ പലമടങ്ങ് ഫലപ്രദമാണ് മുള്ളാത്തപ്പഴത്തിന്റെ ഉപയോഗമെന്നാണ് വിദേശസര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കീമോതെറാപ്പിക് ഗുളികയായ അഡ്രിയാമൈസിനെക്കാള്‍ മികച്ച ഗുണം ലഭിക്കുന്നതാണ് മുള്ളാത്തപ്പഴമെന്നും പഠനമുണ്ട്. കാന്‍സറിനെ കൂടാതെ ഹൃദ്രോഗം, ആസ്ത്മ, കരള്‍രോഗം, രക്തസമ്മര്‍ദം എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മുള്ളാത്തപ്പഴ ഫലപ്രദമാണെന്നാണ് കണെ്ടത്തല്‍.
മൂന്നു മുതല്‍ ഏഴു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മുള്ളാത്ത യുടെ വിത്താണ് പ്രചനനത്തിനായി ഉപയോഗിക്കാറുള്ളത്. 5-6 മാസം വരെ പ്രായമായ തൈകള്‍ 4-6 മീറ്റര്‍ വരെ അകലത്തില്‍ മാറ്റിനടാം. ഭാഗിക തണല്‍ ഇഷ്ടപ്പെടുന്ന മരമായതിനാല്‍ കേരളത്തിലെ വീട്ടുവളപ്പില്‍ ഇടവിളയായും കൃഷിചെയ്യാം. മാറ്റി നട്ട തൈകള്‍ 2-3 വര്‍ഷത്തിനുള്ളില്‍ പൂവിടും. വേനലാണ് മുള്ളാത്തയുടെ പ്രധാന പഴക്കാലം. പഴത്തിന്റെ മുള്ളുകള്‍ വളഞ്ഞു കണ്ടാല്‍ പഴം മൂപ്പെത്തിയെന്ന് മനസിലാക്കാം. മൂപ്പെത്തിയ പഴം പച്ചക്കറിയായോ പഴുപ്പിച്ചോ കഴിക്കാം. പഴങ്ങള്‍ പഴുത്തുതുടങ്ങുമ്പോള്‍ മഞ്ഞ നിറമാകുന്നതു കാണാം. പഴക്കാമ്പിന് വെള്ളയും കുരുക്കള്‍ക്ക് കറുപ്പും നിറമാണ്. ഒരടി വരെ നീളത്തില്‍ വളരുന്ന പഴങ്ങള്‍ക്ക് 1-3 കിലോ വരെ തൂക്കം വരും. പഴുത്ത പഴത്തിന് മധുര ത്തോടൊപ്പം നേരിയ പുളിപ്പും ഇടകലര്‍ന്ന രുചിയാണ്. പഴത്തില്‍ 67.5 ശതമാനം പള്‍പ്പടങ്ങിയിട്ടുണ്ട്. പഴക്കാമ്പിന് കൈതച്ചക്കയുടെ രുചിയുമായി സാമ്യമുണ്ട്. കൂടാതെ, ജീവകങ്ങളായ സി,ബി,ബി2,നാരുകള്‍, കാര്‍ബോഹൈട്രേറ്റ്, മൂലകങ്ങളായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും സമൃദ്ധമായിട്ടുണ്ട്.
മുള്ളാത്ത ഉള്‍പ്പെടുന്ന ജെനുസിലെ മറ്റു വൃക്ഷത്തൈകളെ അപേക്ഷിച്ച്, മുള്ളയുടെ പഴം മൂല്യവര്‍ധിത ഉത്പന്നങ്ങളായ ജാം, ജെല്ലി എന്നിവ തയാറാക്കാന്‍ യോജിച്ചതാണ്.
വിത്തുവഴി ഉത്പാദിപ്പിച്ച മുള്ളാത്തയുടെ തൈകള്‍, തൈയൊന്നിന് 25 രൂപയ്ക്കും പഴത്തിന്, കിലോ 100 രൂപയ്ക്കും പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, അമ്പലവയലിലെ സെയി ല്‍സ് കൗണ്ടറില്‍ ലഭ്യമാണ്.
മേല്‍പ്പറഞ്ഞ ഔഷധഗുണങ്ങളും മൂല്യവര്‍ധിത സാധ്യതകളുമുള്ള മുള്ളാത്തയെന്ന അദ്ഭുതഫലവൃക്ഷത്തെക്കുറിച്ച് ഇനിയുമേറെ പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടിയിരിക്കുന്നു. ഫോണ്‍- 04936 260 561. (സെയില്‍സ് കൗണ്ടര്‍).
ഷഫ്‌ന കളരിക്കല്‍
സബ്ജറ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റ്, ആര്‍എആര്‍എസ്, അമ്പലവയല്‍
നിയാസ് പി.
അസി. പ്രഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വുഡ് സയന്‍സ് & ടെക്‌നോളജി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി.