വര്‍ഷം 65 ആയി; പിരിയാന്‍ ഞങ്ങള്‍ക്കു മനസില്ല ! ജന്മംകൊണ്ടും ജീവിതംകൊണ്ടും രണ്ടു മനസും ഒരു ശരീരവുമായി ജീവിക്കുന്നവര്‍

specialറോണിയും ഡോണിയും, ജന്മംകൊണ്ടും ജീവിതംകൊണ്ടും രണ്ടു മനസും ഒരു ശരീരവുമായി ജീവിക്കുന്നവര്‍. വിധിയെ പഴിക്കാതെ കഴിഞ്ഞ 65 വര്‍ഷമായി ഇരുവരും എപ്പോഴും ഒരുമിച്ചാണ്. എപ്പോഴും മുഖത്തോടു മുഖം നോക്കിയിരിക്കുന്ന രീതിയിലാണ് ഇവരുടെ ശരീരം. സാധാരണ ആളുകളെപ്പോലെ ജീവിക്കാന്‍ കഴിയില്ലെങ്കിലും തങ്ങളുടെ കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ ഇരുവര്‍ക്കും കഴിയും. എന്നാല്‍, ഉറങ്ങുമ്പോള്‍ മാത്രമാണ് അല്പം ബുദ്ധിമുട്ടുള്ളത്. ഇവര്‍ക്കായി പ്രത്യേകതരം കട്ടിലാണ് ഇളയ സഹോദരന്‍ ജിം തയാറാക്കി നല്കിയിട്ടുള്ളത്.

1951ലായിരുന്നു റോണിയുടെയും ഡോണിയുടെയും ജനനം. നാലു കൈയും നാലു കാലും ഉണെ്ടങ്കിലും ഇരുവരുടെയും ഉദരം ഒട്ടിച്ചെര്‍ന്ന നിലയിലായിരുന്നു. ദഹനസംവിധാനം ഇരുവര്‍ക്കുംകൂടി ഒന്നേയുള്ളൂ. ഈ കുട്ടികള്‍ ഒരു ദിവസത്തില്‍കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ട് 65 വര്‍ഷം പിന്നിട്ടു. ഇരുവരുടെയും ആരോഗ്യത്തിന് ഇതുവരെ കുഴപ്പങ്ങളൊന്നുമില്ല. നേരത്തെ സര്‍ക്കസില്‍ ജോലി ചെയ്തിരുന്ന ഇരുവരും 1991ല്‍ വിരമിച്ചു. ഇപ്പോള്‍ ഇളയ സഹോദരനൊപ്പമാണ് താമസം.

Related posts