കത്രീനയും ആദിത്യയും ഡേറ്റിംഗില്‍?

kathreenaബോളിവുഡ് സുന്ദരി കത്രീനാ കെയ്ഫ് ആദിത്യ റോയ് കപൂറുമായി ഡേറ്റിംഗിലാണെന്ന് ചില കിംവദന്തികള്‍ പരക്കുന്നു. ഫിതൂര്‍ എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ആരംഭിച്ച ഇവരുടെ സൗഹൃദം ഇപ്പോള്‍ പ്രണയമായി മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ക്രീനില്‍ ഇവര്‍ രണ്ടുപേരും വരുമ്പോള്‍ നല്ല കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്ന് ബോളിവുഡില്‍ പരക്കെ അഭിപ്രായമുണ്ട്.

സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്കും ഇരുവരും കൊണ്ടുവരുകയാണത്രേ. ബോളിവുഡിലെ ചോക്ലേറ്റ് നായകന്‍ രണ്‍ബീര്‍ കപൂറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു കത്രീന. ഈ ബന്ധം തകര്‍ന്നതോടെയാണ് ആദിത്യയില്‍ കത്രീന പുതിയൊരു കാമുകനെ കണ്ടെത്തിയതെന്നാണ് പപ്പരാസികള്‍ പറയുന്നത്. ഇരുവരും ഒന്നിച്ചു കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്നും ഇവര്‍ക്കിടയില്‍ സൗഹൃദമല്ലെന്നും ഇവരുടെ ബന്ധത്തിന്റെ കൂടുതല്‍ ചിത്രം വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നുമാണ് പപ്പരാസികള്‍ പറയുന്നത്.

Related posts