പത്തനാപുരം : വറുതിയുടെ ഒരാണ്ടിന് വിട. തമിഴ്നാട്ടിലെ സൂര്യകാന്തി കര്‍ഷകര്‍ക്ക് ഇനി വിളവെടുപ്പിന്റെ സുവര്‍ണകാലം. 2014 ല്‍ പ്രതീക്ഷിച്ച വിളവ് കിട്ടാഞ്ഞതോടെ കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ പൂര്‍ണമായും സൂര്യകാന്തി കൃഷി ഉപേക്ഷിച്ചിരുന്നു. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരം, തൊവാള, പാവൂര്‍ ഛത്രം, സൊറണ്ടൈ എന്നിവിടങ്ങളിലാണ് ഇത്തവണ പൂപാടങ്ങള്‍ ഒരുങ്ങിയത്. സൂര്യകാന്തി പൂക്കള്‍ തന്നെയാണ് പ്രധാനയിനം. അമിതമായ അളവില്‍ രാസവളങ്ങള്‍ ഉപയോഗിച്ചതോടെ മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെട്ടത് തമിഴ് കര്‍ഷകര്‍ക്ക് മുന്‍ കൊല്ലം വലിയനഷ്ടമാണുണ്ടാക്കിയത്. മണ്ണിന്റെജൈവാംശം നഷ്ടപ്പെട്ട തോടെസൂര്യകാന്തിപൂക്കളുടെ വലിപ്പംകുറഞ്ഞു. ഇത്വിലക്കുറവിനും കാരണമായി.
വിലയിടിവുമൂലം ഉണ്ടായ തിരിച്ചടിയാണ് പൂ കൃഷിയില്‍ നിന്നും പിന്തിരിയാന് കര്‍ഷകരെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇവിടുത്തെ പൂക്കള്‍ക്ക് ആവശ്യക്കാരേറിയതോടെ വിപണി സാധ്യതകള്‍ വര്‍ധിപ്പി ക്കാനുംനിലനിര്ത്താനുമായി കൂടിയ അളവില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉത്പാദനംമെച്ചപ്പെടുത്തി. ആദ്യ കാലങ്ങളില്‍ അപ്രതീക്ഷിത വിളവ് ലഭിച്ചെങ്കിലും ക്രമേണ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി വിളവും പൂക്കളുടെ വലിപ്പവും കുറഞ്ഞു. രാസവള പ്രയോഗം പരാഗണത്തെയും കാര്യമായി ബാധിച്ചു.പരാഗണത്തിനായി തേനീച്ചയെ മാത്രം ആശ്രയിക്കുന്ന ഏക സസ്യവും സൂര്യകാന്തിയാണ്.
രാസവളവും കീടനാശിനികളും പൂക്കളില്നിന്നുംതേനീച്ചകള്അകലുന്നതിന് കാരണമായി. സണ്ഫ്ളവര്ഓയില്,സൗന്ദര്യവര്‍ധക വസ്തുക്കളുടെനിര്‍മ്മാണം, അലങ്കാരവസ്തുക്കള്‍, ബൊക്കെ എന്നിവ നിര്‍മ്മിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത് സൂര്യകാന്തി പൂക്കളാണ്. സൂര്യകാന്തി കൃഷിയില്‍ നിന്നും പിന്തിരിഞ്ഞതോടെ ഇവിടുത്തെ ഹെക്ടര്‍ കണക്കിന് പാടങ്ങളാണ് തരിശായി കിടന്നിരുന്നത്. മണ്ണിന്റെ സ്വാഭാവികത തിരികെ ലഭിക്കാനായി ഒരു വര്‍ഷം തരിശിടുകയാണ് ഉണ്ടായത്. മലയാളിയുടെ ഓണാഘോഷമാണ് ഇത്തവണത്തെ കര്‍ഷകരുടെ ലക്ഷ്യം. കര്‍ക്കിടകം തുടക്കം മുതല്‍ തന്നെ വിളവെടുപ്പിന് പാകമായി നില്ക്കുകയാണ്പാടങ്ങള്. കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്നസൂര്യകാന്തി പൂപാടങ്ങള്‍ തന്നെയാണ് പ്രധാനആകര്ഷണീയത.
കൃഷി പോലെ തന്നെ പാവൂര്ഛത്രംപൂകച്ചവടത്തിനുംപ്രസിദ്ധമാണ്.ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും നിരവധി കച്ചവടക്കാരാണ് പൂവ് വാങ്ങുന്നതിനായി ഇവിടെയ്ക്ക് എത്തുന്നത്.നിലവില്‍ ക്വിന്റലിന് നാലായിരം രൂപയാണ്വില.ബന്തികൊളുന്ത്,തുളസി,വിവിധ നിറങ്ങളിലുള്ള റോസാ,മുല്ല എന്നിവയും കൃഷി ചെയ്യുന്നുണ്ട്മാര്ച്ച്,ഏപ്രില്‍ മാസങ്ങളില്‍ കൃഷി ആരംഭിപ്പിക്കും.ജൂണ്‍,ജൂലൈ മാസങ്ങളില്‍ ലഭിക്കുന്ന മഴയോടെ ചെടികള്‍ മൊട്ടിട്ട് തുടങ്ങും. ഓണം കഴിഞ്ഞാല്‍ പൂ പാടങ്ങളെല്ലാം പച്ചക്കറി കൃഷ ിയിലേക്ക്മാറും. ഇവിടങ്ങളില്‍ പൂക്കാലമെത്തിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്.