കൊയിലാണ്ടി: ബസ് സ്റ്റോപ്പില്‍ കഴിയുന്ന ഗോപിനാഥ് കമ്മത്ത് സംരക്ഷണം തേടുന്നു. കഴിഞ്ഞ രണ്ട് മാസമായി പൂക്കാട് ബസ് സ്റ്റോപ്പിലാണ് ഇയാളുടെ താമസം. ഇയാള്‍ക്കാവശ്യമായ ഭക്ഷണവും മറ്റും നല്‍കുന്നത് നാട്ടുകാരാണ്. താന്‍ ഗള്‍ഫില്‍ താമസമായിരുന്നുവെന്നും എസ്ബിഐയില്‍ ജോലി ചെയ്തിരുന്നതായും ഇയാള്‍ പറയുന്നു. കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ ജ്വല്ലറിനടത്തിയിരുന്നതായും ഇപ്പോള്‍ ജ്വല്ലറിയില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. ആഴ്ചവട്ടത്താണ് വീട്. വീടുവിട്ടിറങ്ങിയ കമ്മത്തിന് ഇപ്പോള്‍ അല്പം മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തിലാണ് നാട്ടുകാര്‍.
നാട്ടുകാരുടെ പൂര്ണസംരക്ഷണത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ഇദ്ദേഹം പറഞ്ഞ പ്രകാരം കോഴിക്കോട് ആഴ്ചവട്ടത്ത് ഇയാളെപ്പറ്റി നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞ വിവരങ്ങള്‍ ശരിയാണെന്ന് വ്യക്തമായി. ബന്ധുക്കളാരെങ്കിലും എത്തിയാല്‍ അവരോടൊപ്പം ഇയാളെ പറഞ്ഞയക്കാമെന്നാണ് നാട്ടുകാര്‍ കണകാക്കുന്നത്.
മികച്ച ചികിത്സ നല്‍കിയാള്‍ ഇയാളെ പുതുജീവതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ബസ് സ്റ്റോപ്പ് അഭയകേന്ദ്രമാക്കിയ ഗോപിനാഥിനെ പൂക്കാടുള്ള നാട്ടുകാര്‍ നല്ല പരിചരണമാണ് നല്‍കുന്നത്. തനിക്ക് സഹോദരങ്ങള്‍ ഉണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. അവശനിലയിലായതിനാല്‍ ഇപ്പോള്‍ തനിയെ മൂത്രം പോകുന്ന അവസ്ഥയിലാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു.