തികാംഗഡ്(മധ്യപ്രദേശ്): 2014ല്‍ മാനഭംഗത്തിനിരയായ യുവതിയുടെ വലതുകൈയിലെ രണ്ടുവിരലുകള്‍ 45കാരനായ പ്രതിയും കൂട്ടാളിയും ചേര്‍ന്ന് അറത്തുമാറ്റി. കോടതിയില്‍ ഈ കേസിന്റെ വിചാരണ നടന്നുവരികയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി കുന്‍വര്‍ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്‍വര്‍ ലാലിനെതിരേയുള്ള കേസ് പിന്‍വലിക്കുന്നതായി ഏഴുതി നല്‍കാത്തതിനാണു വിരലുകള്‍ മുറിച്ചെടുത്തതെന്നു യുവതി പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ യുവതിയുടെ കുടുംബത്തിനു പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും കേസില്‍നിന്നു പിന്തിരിപ്പിക്കാന് ശ്രമം നടത്തിയിരുന്നു. ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു പരാതി നല്‍കിയിട്ടും ജാരോണ് പോലീസ് കുന്‍വര്‍ ലാലിനെ സംരക്ഷിക്കുകയാണെന്നു യുവതി പറഞ്ഞു.