കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​യാ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്;  ഇനി വാ​ക്സി​ൻ ല​ഭ്യ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ സു​രേ​ഷ് ബാ​ബു


പാ​ല​ക്കാ​ട്: കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത വ്യ​ക്തി​ക്ക് വാ​ക്സി​ൻ എ​ടു​ത്ത​താ​യു​ള്ള സ​ന്ദേ​ശ​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. ച​ന്ദ്ര​ന​ഗ​ർ മു​ണ്ട​ക്കോ​ട് സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.

വ​യ​നാ​ട് അ​ന്പ​ല​വ​യ​ലി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് വാ​ക്സി​ൻ സ്വീ​ക​രി​ച്ചെ​ന്നാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ​റ​യു​ന്ന​ത്. ആ​ധാ​ർ ന​ന്പ​റും ഫോ​ണ്‍ ന​ന്പ​റും സു​രേ​ഷ് ബാ​ബു​വി​ന്‍റേതു ത​ന്നെ​യാ​ണ്.

സു​രേ​ഷ് ബാ​ബു മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ധാ​ർ ന​ന്പ​റും ഫോ​ണ്‍ ന​ന്പ​റും വെ​ച്ച് ബു​ക്ക് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചി​ട്ടും സ്ലോ​ട്ട് ല​ഭി​ച്ചി​രു​ന്നി​ല്ല.

പിന്നീട് ഒ​രു ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലു​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ന്ദേ​ശ​വും സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ത്തി​യ​ത്. ഇ​നി ത​നി​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സു​രേ​ഷ് ബാ​ബു.

കൂ​ടാ​തെ ത​ന്‍റെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യു​ള്ള ഭീ​തി​യു​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലും ആ​രോ​ഗ്യ​വ​കു​പ്പി​നും പ​രാ​തി ന​ല്കി.

Related posts

Leave a Comment