ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ചേരന്‍കുന്ന് ദേവാലയത്തിനു സമീപത്തെ ഹമ്പുകള്‍ അപകടക്കെണിയാകുന്നു. ഹമ്പുകള്‍ക്ക് വെള്ളവരയോ സമീപത്ത് സൂചനാബോര്‍ഡുകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. പരിചയമില്ലാത്തവര്‍ വരുമ്പോള്‍ ഹമ്പുകളില്‍ കയറിയശേഷം പെട്ടെന്ന് ബ്രേക്കിടുന്നതിനാലും നിയന്ത്രണംവിട്ടുപോവുകയാണ്.
ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍ ദുരിതത്തിലാകുന്നത്. ഒരു മാസം മുമ്പ് ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പ് ഇടിച്ച് തകര്‍ക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പത്തോളം അപകടങ്ങള്‍ വേറെയും നടന്നു. അടിയന്തിരമായി ബോര്‍ഡ് സ്ഥാപിക്കുകയും ഹമ്പുകള്‍ക്ക് വെള്ളവരയിടുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.