ജീവിതം വിശുദ്ധമായൊരു കര്‍മമായി അനുഷ്ഠിച്ച അമ്മ; പാവപ്പെട്ടവര്‍ക്കായി അര്‍പ്പിക്കപ്പെട്ട നിര്‍മല ഹൃദയം; ഈ വിശുദ്ധി ലോകത്തിനു വഴികാട്ടി: മമ്മൂട്ടി

mammoottyജീവിതം വിശുദ്ധമായൊരു കര്‍മമായി അനുഷ്ഠിച്ച അമ്മയായിരുന്നു മദര്‍ തെരേസ. ചുറ്റുമുള്ള അനാഥരുടെ വേദനകള്‍ക്കു മേല്‍ സ്വയം ലേപനമായി അലിഞ്ഞു തീര്‍ന്ന ഒരാള്‍. പാവപ്പെട്ടവര്‍ക്കായി അര്‍പ്പിക്കപ്പെട്ട നിര്‍മല ഹൃദയം.

കണ്ണീര്‍ തുടയ്ക്കുകയും കരച്ചില്‍ പാടുകളില്‍ മുത്തുകയും ചെയ്യുമ്പോള്‍ മദര്‍ സന്തോഷിച്ചു. പ്രവൃത്തിയാണ് ഒരു മനുഷ്യന്റെ വിശുദ്ധിയെന്ന് ലോകത്തെ പഠിപ്പിച്ചു. കുഷ്ഠരോഗികളെ കണ്ടാല്‍ മുഖം തിരിക്കുകയും തെരുവില്‍ ഒരു നേരത്തെ അന്നത്തിനായി കൈ നീട്ടുന്നവരെ ആട്ടിപ്പായിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍ നിന്നാണ് മദര്‍ തെരേസ കനിവിന്റെ കൈത്തലം നീട്ടിപ്പിടിച്ചത്.

വേദനിക്കുന്നവനെ ആശ്വസിപ്പിക്കലാണ് ഏറ്റവും വലിയ സന്തോഷം എന്ന് തെളിയിച്ച അമ്മയ്ക്ക് ആദരങ്ങള്‍. ആ വിശുദ്ധി കൂടുതല്‍ പ്രകാശത്തോടെ മനുഷ്യന് വഴികാട്ടട്ടെ…

Related posts