ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുവായ യുവതിയെ പീഡിപ്പിക്കുകയും യുവതിയുടെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.
ബല്ലിയയിലാണ് സംഭവം. 24കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ ബന്ധുവും ബീഹാറിലെ സിവാന്‍ ജില്ലയിലെ ഹുസൈന്‍ഗഞ്ച് നിവാസിയുമായ അബ്ദുള്‍ സലാം അന്‍സാരിയെ ബല്ലിയ സിറ്റിയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.