മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ശര്‍മിളയുടെ ജീവിതകഥ സിനിമയാകുന്നു. തെന്നിന്ത്യന്‍, ബോളിവുഡ് താരം തപ്‌സി പന്നു ചിത്രത്തില്‍ ഇറോം ശര്‍മിളയുടെ വേഷത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇറോം ശര്‍മിളയുടെ വേഷം അഭിനയിക്കാന്‍ തന്നെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായി തപ്‌സിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ചിത്രത്തിന്റെ തിരക്കഥ താന്‍ കണ്ടിട്ടില്ലെന്നും മറ്റു കാര്യങ്ങളില്‍ ഇനിയും തീരുമാനമാകാനുണ്ടെന്നും തപ്‌സി പറഞ്ഞു.
ചിത്രത്തില്‍ അഭിനയിക്കാനായാല്‍ അതു തനിക്കു വലിയൊരു ഉത്തരവാദിത്വമായിരിക്കുമെന്നും തപ്‌സി വ്യക്തമാക്കി. അമിതാഭ് ബച്ചന്‍ ചിത്രം പിങ്ക് ആണ് തപ്‌സിയുടേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. 16ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 16വര്‍ഷത്തെ നിരാഹാരം അടുത്തിടെയാണ് ഇറോം ശര്‍മിള അവസാനിപ്പിച്ചത്. ലോകത്തില്‍ ഇത്രയും കാലം നിരാഹാരം അനുഷ്ഠിച്ച മറ്റൊരാള്‍ ഇല്ല.