തിരുവനന്തപുരം: കേരളത്തിൽ പുതുതായി 250 മദ്യവിൽപനശാലകൾ തുടങ്ങാനുള്ള തീരുമാനത്തിൽനിന്നു സർക്കാർ പിന്നോട്ട്.
വിവിധ കോണുകളിൽ നിന്നുയർന്ന വിമർശനങ്ങളാണ് സർക്കാരിനെ ഈ വിഷയത്തിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിച്ചത്. കേരളത്തിൽ മദ്യലഭ്യത വർധിപ്പിക്കുന്നുവെന്നാണ് സർക്കാരിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ ആരോപണം ഉന്നയിച്ചത്.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ‘എൽഡിഎഫ് വരും എല്ലാം ശരിയാകു’മെന്ന പരസ്യം.
എൽഡിഎഫ് സഹയാത്രികരായ സിനിമാ താരങ്ങളെ ഉപയോഗിച്ച് പുറത്തിറക്കിയ പരസ്യങ്ങളിൽ മദ്യലഭ്യത കുറയ്ക്കുമെന്നായിരുന്നു.
എന്നാൽ സർക്കാർ 250 മദ്യവിൽപനശാലകൾ പുതുതായി തുടങ്ങാൻ തീരുമാനിച്ചതും റസ്റ്ററന്റുകളിൽ ബിയറും വൈനും വിതരണം ചെയ്യാൻ അനുവദിച്ചതും ഏറെ ചർച്ചയായി.
പഴയ പരസ്യങ്ങൾ വ്യാപകമായി വൈറലാകുകയും വിവിധ കോണുകളിൽ നിന്നും പരക്കെ ആക്ഷേപങ്ങളും വിമർശനങ്ങളും ഉയർന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇക്കാരണത്താലാണ് പുതിയ മദ്യവിൽപനശാലകൾ തുടങ്ങാനുള്ള തീരുമാനത്തിൽനിന്നും സർക്കാരിനെ പിന്നോട്ടടിച്ചത്.
ക്ലാസിഫിക്കേഷൻ പുതുക്കുന്നതിന് മുൻപ് ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കാനുള്ള അബ്കാരി നയ തീരുമാനത്തിൽ നിന്നും സർക്കാർ ഉൾവലിഞ്ഞിട്ടുണ്ട്.
എന്നാൽ റസ്റ്ററന്റുകളിലെ ബിയർ വൈൻ വിൽപ്പന സർക്കാർ ഉപേക്ഷിച്ചിട്ടില്ല. 559 മദ്യവിൽപനശാലകളാണ് സംസ്ഥാനത്ത് സർക്കാർ അനുവദിച്ചിട്ടുള്ളത്.
399 എണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. മദ്യവിൽപനയിലൂടെ ലഭിക്കുന്ന വരുമാനമാണ് പ്രതിസന്ധിഘട്ടങ്ങളിൽ സർക്കാരിന്റെ സാന്പത്തിക സ്ഥിതിക്ക് സഹായകമായികൊണ്ട ിരിക്കുന്നത്.