മദ്യനയത്തിൽനിന്നു പിൻവലിഞ്ഞ് സർക്കാർ; റസ്റ്റ​റ​ന്‍റു​ക​ളി​ലെ ബി​യ​ർ വൈ​ൻ വി​ൽ​പന ഉ​പേ​ക്ഷി​ക്കില്ല


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പു​തു​താ​യി 250 മ​ദ്യ​വി​ൽ​പന​ശാ​ല​ക​ൾ തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽനി​ന്നു സ​ർ​ക്കാ​ർ പി​ന്നോ​ട്ട്.

വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​നെ ഈ ​വി​ഷ​യ​ത്തി​ൽ നി​ന്നും പി​ന്തി​രി​യാ​ൻ പ്രേ​രി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ൽ മ​ദ്യ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ‘എ​ൽ​ഡി​എ​ഫ് വ​രും എ​ല്ലാം ശ​രി​യാ​കു​’മെ​ന്ന പ​ര​സ്യം.

എ​ൽ​ഡി​എ​ഫ് സ​ഹ​യാ​ത്രി​ക​രാ​യ സി​നി​മാ താ​ര​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് പു​റ​ത്തി​റ​ക്കി​യ പ​ര​സ്യ​ങ്ങ​ളി​ൽ മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​മെ​ന്നാ​യി​രു​ന്നു.

എ​ന്നാ​ൽ സ​ർ​ക്കാ​ർ 250 മ​ദ്യ​വി​ൽ​പന​ശാ​ല​ക​ൾ പു​തു​താ​യി തു​ട​ങ്ങാ​ൻ തീരുമാനി​ച്ച​തും റ​സ്റ്റ​റ​ന്‍റു​ക​ളി​ൽ ബി​യ​റും വൈ​നും വി​ത​ര​ണം ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച​തും ഏ​റെ ച​ർ​ച്ച​യാ​യി.

പ​ഴ​യ പ​ര​സ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വൈ​റ​ലാ​കു​ക​യും വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും പ​ര​ക്കെ ആ​ക്ഷേ​പ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്ന​ത് സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു.

ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് പു​തി​യ മ​ദ്യ​വി​ൽ​പന​ശാ​ല​ക​ൾ തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽനി​ന്നും സ​ർ​ക്കാ​രി​നെ പി​ന്നോ​ട്ട​ടി​ച്ച​ത്.
ക്ലാ​സി​ഫി​ക്കേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് മു​ൻ​പ് ഹോ​ട്ട​ലു​ക​ളു​ടെ ബാ​ർ ലൈ​സ​ൻ​സ് പു​തു​ക്കാ​നു​ള്ള അ​ബ്കാ​രി ന​യ തീ​രു​മാ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ ഉ​ൾ​വ​ലി​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നാ​ൽ റ​സ്റ്ററ​ന്‍റു​ക​ളി​ലെ ബി​യ​ർ വൈ​ൻ വി​ൽ​പ്പ​ന സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല. 559 മ​ദ്യ​വി​ൽ​പന​ശാ​ല​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

399 എ​ണ്ണ​മാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ദ്യ​വി​ൽ​പന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി​ക്ക് സ​ഹാ​യ​ക​മാ​യി​കൊ​ണ്ട ിരി​ക്കു​ന്ന​ത്.

Related posts

Leave a Comment