ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്; അ​ഞ്ച​ര മാ​സ​ത്തി​നു​ശേ​ഷം ശി​വ​ശ​ങ്ക​ര്‍ ജ​യി​ലി​നു പു​റ​ത്തേ​ക്ക്

 

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍​ക്ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ഇ​ന്നു ജ​യി​ല്‍ മോ​ചി​ത​നാ​കും.

കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ശി​വ​ശ​ങ്ക​ര്‍ അ​ഞ്ച​ര മാ​സ​ത്തി​നു ശേ​ഷ​മാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.ന​ട്ടെ​ല്ലി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ര​ണ്ടു മാ​സ​ത്തെ ജാ​മ്യ​മാ​ണ് ശി​വ​ശ​ങ്ക​റി​ന് സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ജാ​മ്യ കാ​ല​യ​ള​വി​ല്‍ ശി​വ​ശ​ങ്ക​ര്‍ ത​ന്‍റെ വീ​ടി​നും ആ​ശു​പ​ത്രി​ക്കും ആ​ശു​പ്ര​തി​ക്ക് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ഴി​കെ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കും പോ​ക​രു​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം.

ശി​വ​ശ​ങ്ക​റി​ന്‍റെ ന​ട്ടെ​ല്ലി​ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ചി​കി​ത്സ തി​രു​വ​ന​ന്ത​പു​ര​ത്തോ കോ​ട്ട​യ​ത്തോ ന​ട​ത്തേ​ണ്ട​താ​ണെ​ന്നും ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.യു​എ​ഇ റെ​ഡ് ക്രെ​സ​ന്‍റ് ന​ല്‍​കി​യ 19 കോ​ടി​യി​ല്‍ 4.5 കോ​ടി രൂ​പ കോ​ഴ​യാ​യി ന​ല്‍​കി​യാ​ണു സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ യൂ​ണി​ടാ​ക് ക​മ്പ​നി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ക്ക​രാ​ര്‍ നേ​ടി​യ​തെ​ന്നാ​ണ് ഇ​ഡി കേ​സ്.

ശി​വ​ശ​ങ്ക​റി​നു കോ​ഴ​യാ​യി പ​ണം ന​ല്‍​കി​യെ​ന്നും ഈ ​പ​ണ​മാ​ണു സ്വ​പ്ന സു​രേ​ഷി​ന്‍റെ ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ​തെ​ന്നു​മാ​ണ് ആ​രോ​പ​ണം.

Related posts

Leave a Comment