ഹോട്ടായെത്തി; പണികിട്ടി

Nargheseബോളിവുഡ് താരം നര്‍ഗിസ് ഫക്രിക്ക് അടുത്തയിടെ ഒരു എട്ടിന്റെ പണി കിട്ടി. സംഭവം ഇതാണ്. പുതിയ ചിത്രമായ ബഞ്ചോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഡാന്‍സ് പ്ലസ് 2 എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. താരത്തിന്റെ വസ്ത്രധാരണം ടെലിവിഷന്‍ അധികൃതര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. മാറിടം തുറന്ന് കാണിക്കുന്ന നീല നിറത്തിലുള്ള വസ്ത്രമായിരുന്നു നടി ധരിച്ചിരുന്നത്. ഇതൊരു ഫാമിലി ഷോയാണ്.

ഇതുപോലുള്ള വസ്ത്രം ഒഴിവാക്കണമെന്ന് ഷോയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍ നടി അധികൃതരുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ തയാറായില്ല. ചിത്രത്തിലെ നായകന്‍ റിതേഷ് ദേശ്മുഖും ഷോയില്‍ പങ്കെടുത്തിരുന്നു. ഒടുവില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടിക്ക് നേരെ തിരിഞ്ഞപ്പോഴാണ് വസ്ത്രത്തിന്റെ സ്‌റ്റൈലില്‍ മാറ്റം വരുത്താന്‍ നര്‍ഗിസ് തയാറായത്.

Related posts