മൃഗശാലയിൽ പോകാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. പ്രത്യേകിച്ച് കുട്ടികൾ. കുഞ്ഞുങ്ങൾക്ക് എല്ലാം കൗതുകമാണല്ലോ?
പലതരം മൃഗങ്ങളും പക്ഷികളും ജീവികളും മൃഗശാലയിൽ ഉണ്ട്. അവക്കെല്ലാ പരിശീലകന്മാരും ഉണ്ടാകും. മൃഗശാലയിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതും പോലും പരിശീലനം സിദ്ധിച്ചവരാണ്. എന്നാൽ കൃത്യമായ പരിശീലനമില്ലാത്ത ആരും കൂട്ടിൽ കിടക്കുന്ന മൃഗങ്ങളുടെ പക്കലേക്ക് പോകരുത്.
മൃഗശാല ജീവനക്കാരനെ കാഷ്ചക്കാര നോക്കി നിൽക്കെ കടിച്ചു കീറാൻ നോക്കുന്ന സിംഹത്തിന്റെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്.
രണ്ട് മൃഗശാല ജീവനക്കാർ സിംഹങ്ങൾ കിടക്കുന്ന കൂട്ടിൽ നിൽക്കുകയാണ്. അവർക്ക് സമീപത്തായി ഒരു ആൺസിംഹവും ഒരു പെൺസിംഹവും കിടക്കുന്നു.
സിംഹങ്ങൾ വളരെ ശാന്തമായി കിടക്കുകയാണ്. പെട്ടന്നാണ് ജീവനക്കാരിൽ ഒരാൾ ആൺ സിംഹത്തിന്റെ കണ്ണിലേക്ക് തുറിച്ചു നോക്കുന്നത്.
പൊടുന്നനെ അക്രമാസക്തനായ ആൺ സിംഹം അയാളെ കടിക്കാൻ ചെല്ലുന്നു. ജീവനക്കാരന്റെ ശരീരത്തിലേക്ക് സിംഹം ചാടിക്കയറി. സിംഹം അയാളെ കടിച്ചു ഉപദ്രവിക്കാൻ ശ്രമിക്കുന്നു.
സഹജീവനക്കാരൻ അയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം വിഫലമായി. അതീവ ക്രോധനായിട്ടായിരുന്നു സിംഹത്തിന്റെ ഭാവം.
പെൺ സിംഹം ഈ കാഴ്ച കാണുകയും പെട്ടെന്ന് തന്നെ തന്റെ ഇണയെ കൂളാക്കാൻ നോക്കുകയും ചെയ്തു.
പെൺ സിംഹത്തിന്റെ സാനിധ്യം മനസിലാക്കിയ ആൺ സിംഹം ജീവനക്കാരനെ ഉപദ്രവിക്കാതെ വിടുകയും ദിശ മാറി പോവുകയും ചെയ്തു വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.