നെടുമങ്ങാട്: ശതാബ്ദിയുടെ നിറവില്‍ പനവൂര്‍ ഗവണ്മെന്റ് എല്‍പിഎസ് തെക്കന്‍ മലയോര പ്രദേശത്തെ ഗ്രാമീണത്തനിമ ശേഷിക്കുന്ന പനവൂര്‍ പഞ്ചായത്തില്‍ അറിവിന്റെയും അക്ഷരത്തിന്റെയും ആദ്യതിരിതെളിയിച്ച സ്കൂളിന്റെ ശതാബ്ദിപ്പൊലിമ ഉല്സവസമാനമായി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ഗ്രാമപഞ്ചായത്തും പൂര്‍വ്വ വിദ്യാര് ഥികളുള്പ്പെടുന്ന നാട്ടുകാരും.ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടി കളോടെയാണ് ആഘോഷ പരിപാടികള്‍ നടക്കുന്നതെന്ന് സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ 22ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
1916 -ല്‍ പഞ്ചായത്തിലെ ആറ്റിന്‍പുറത്ത് അദ്ധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ മാധവന്‍പിള്ളയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സ്കൂള്‍ ആരംഭിച്ചത്.മാനേജരും അധ്യാപനുമായി മാധവന്‍പിള്ള ദീര്‍ഘകാലം പ്രവര് ത്തിച്ചു.ഭാര്യ ഭാര്‍ഗ്ഗവിയമ്മയും ഈ സ്കൂളില്‍ അധ്യാപികയായും എച്ച്.എം ആയും പ്രവര്‍ത്തിച്ചു.സൗജന്യ സേവനമ ായാണ് വര്‍ഷങ്ങളോളം ഇരുവരും പ്രവര്‍ത്തിച്ചത്.ഒരു പതിറ്റാണ്ടിനുശേഷം സ്കൂളിന്റെ പ്രവര്‍ത്തനം പനവൂര്‍ ടൗണിലേയ്ക്കുമാറ്റി.സ്വന്തമായി സ്ഥലവും കെട്ടിടവും സജ്ജമാക്കി അധ്യയന സൗകര്യം കൂടുതല്‍ വിപുല പ്പെടുത്തി.സ്വാതന്ത്ര്യാനന്തരം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
ഇംഗ്ളീഷ്മീഡിയഭ്രമം പഞ്ചായത്തു നിവാസികളിലും വേരാഴ്ത്തിയതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സാരമായ കുറവുവന്നു.എന്നാല്‍ അധ്യയനം കൂടുതല്‍ മെച്ചപ്പെടുത്തി അധ്യാപകരും അധികാരികളും സ്കൂളിന്റെ ഉന്നമനം ലക്ഷ്യംവച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയും രക്ഷകര്‍ത്താക്കളുടെ മനസ്സില്‍ സ്കൂള്‍ വീണ്ടും ഉടംനേടുകയും ചെയ്തു.നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.നഴ്സറി വിഭാഗവും പ്രവര്‍ത്തിക്കുന്നു. അറുപത്തിയെട്ട് സെന്റ് പുരയിടവും മൂന്നു കെട്ടിടങ്ങളും സ്കൂളി നുണ്ട്.കുരുന്നു കുട്ടികള്‍ക്കു പഠിക്കാനുള്ള എല്ലാ സൗകര്യവും ചറ്റുവട്ടവുമുണ്ടെങ്കിലും അടിസ്ഥാന സൗകരവികനം ഏറെ പിറകി ലാണ്.സ്വന്തമായി സ്കൂള്‍ ബസില്ലാത്തത് മൂലം വിദ്യാര്‍ഥികളുടെ യാത്ര ഏറെ ബുദ്ധിമുട്ടിലാണ്.
ശതാബ്ദി ആഘോഷ സമാപനത്തിനുമുമ്പ് എല്ലാ പരിമിതി കള്‍ക്കും പരിഹാരം കണ്ടെത്താനുള്ള തയ്യാറെ ടുപ്പിലാണ് അധികാരികള്‍.ഈ വര്‍ഷംതന്നെ സ്കൂളിനെ മോഡല്‍ സ്കൂളായി ഉയര്‍ത്തുമെന്ന് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എസ്.വി.കിഷോര്‍ പറഞ്ഞു.അടിസ്ഥാന വികസനം മെച്ചമാക്കുന്നതിനുള്ള ഫണ്ട് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും എം.പി,എം.എല്‍.എ എന്നിവരുടെ സഹായം ലഭ്യമാക്കി കൂടുതല്‍ വികസനം ഒരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.22 ന് നടക്കുന്ന ചടങ്ങില്‍ ഡോ.എ.സമ്പത്ത് എംപി മുഖ്യ പ്രഭാഷണം നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. കിഷോര്‍,വൈസ് പ്രസിഡന്റ് എസ്.മിനി,റ്റി.വിജയകുമാര്‍,ഷക്കീല,പി.സുഷ,അംബിക എന്നിവര്‍ പങ്കെടുത്തു.