
കിവീസ് നിരയില്‍ ലൂക്ക് റോഞ്ചി (80), മിച്ചല്‍ സാറ്റ്നര്‍ (71) എന്നിവര്‍ മാത്രമാണ് പൊരുതിയത്. 93/4 എന്ന നിലയില്‍ അഞ്ചാം ദിനം തുടങ്ങിയ കിവീസിന് വേഗത്തില്‍ സ്കോര്‍ ചെയ്ത് ലൂക്ക് റോഞ്ചി പ്രതീക്ഷയേകിയിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ അശ്വിന് പിടിച്ച് റോഞ്ചി വീണതോടെ ബാക്കിയെല്ലാം ചടങ്ങായി. ബി.ജെ.വാട്ലിംഗ് (18), മാര്‍ക്ക് ഗ്രയ്ഗ് (1), സോദി (17), നീല്‍ വാഗ്നര്‍ (0) എന്നിവര്‍ക്ക് പൊരുതാന്‍ പോലും കഴിഞ്ഞില്ല. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.
സ്കോര്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 318, രണ്ടാം ഇന്നിംഗ്സ് 377/5 ഡിക്ലയേര്‍ഡ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സ് 262, രണ്ടാം ഇന്നിംഗ്സ് 236.