പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വധഭീഷണി എഴുതിയ ബലൂണ്‍ കണ്ടെടുത്തിട്ട് ഒരാഴ്ച്ചയേ ആയിട്ടുള്ളു. ഇപ്പോഴിതാ തീവ്രവാദികള്‍ തങ്ങളുടെ ആശയങ്ങള്‍ പടര്‍ത്താന്‍ ആപ്പിളിനെയും ഉപയോഗിക്കുന്നു. ഹരിയാനയില്‍ വില്‍പ്പനയ്ക്കെത്തിയ കശ്മീര്‍ ആപ്പിളുകളില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടെത്തിയത്. സിര്‍സയിലെ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കെത്തിയ ആപ്പിളുകളിലാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിവച്ചത് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് രഹസ്യന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.
ആപ്പിള്‍ വാങ്ങാനെത്തിയവരാണ് ഇത് കണ്ടെത്തിയത്. പുല്‍വാലയില്‍ നിന്നുള്ളവരാണ് തങ്ങളെന്ന അറിയപ്പോടെ പേരുവിവരങ്ങടക്കമുള്ള കാര്യങ്ങളും ആപ്പിളിനു മുകളില്‍ എഴുതിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആപ്പിളിലെ ഉള്ളടക്കം ഇപ്രകാരമാണ്- ഞങ്ങള്‍ കാഷ്മീരിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭകരാണ്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം.
ഇന്ത്യന്‍ പട്ടികള്‍ തിരിച്ചു പോവുക എന്നിങ്ങനെയാണ് കറുത്തമഷിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാഷ്മീരില്‍ നിന്നുള്ള ആപ്പിളുകളിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ എഴുതിയിരിക്കുന്നത്. നേരത്തെ പഞ്ചാബിലെ ദീനാനഗറിലെ ഗേസല്‍ ഗ്രാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സന്ദേശവുമായി രണ്ടു ബലൂണുകള്‍ കണ്ടെത്തിയിരുന്നു. ഉറുദുവിലെഴുതിയ സന്ദേശമായിരുന്നു ബലൂണില്‍.