നെല്ലിയാമ്പതി കേ​ശ​വ​ൻ പാ​റ​യി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാനൊരുങ്ങി വ​നം​വ​കു​പ്പ്

നെ​ല്ലി​യാ​ന്പ​തി: വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കേ​ശ​വ​ൻ പാ​റ​യി​ൽ വ​നം​വ​കു​പ്പ് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തി​നാ​യി ഇ​ന്ന​ലെ പ്ര​ദേ​ശ​ത്തെ വ​ന​സം​ര​ക്ഷ​ണ സ​മ​തി​യു​ടെ യോ​ഗം ചേ​ർ​ന്നു. നെ​ല്ലി​യാ​ന്പ​തി​യി​ൽ ദി​വ​സ​വും ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന കേ​ശ​വ​ൻ​പാ​റ വ്യൂ​പോ​യി​ന്‍റി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ടി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തി​നാ​യി സ്ഥാ​പി​ച്ച ടി​ക്ക​റ്റ് കൗ​ണ്ട​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. തു​ട​ക്ക​ത്തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ചു​രു​ങ്ങി​യ​ത് 10 രൂ​പ​യാ​ക്കാ​നാ​ണ് ആ​ലോ​ച​ന.സ​ഞ്ചാ​രി​ക​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പെ​രു​കു​ന്ന​തും സ​ഞ്ചാ​രി​ക​ൾ​ക്ക് ശു​ചി​മു​റി ഒ​രു​ക്കാ​ത്ത​തും വ​ന​പാ​ല​ക​രെ അ​ല​ട്ടു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്.

വ​ന​സം​ര​ക്ഷ​ണ സ​മി​തി​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക്മു​ക്ത വ്യൂ​പോ​യി​ന്‍റാ​ക്കാ​നാ​ണു പ്ര​ഥ​മ​പ​രി​ഗ​ണ​ന. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ശു​ചി​മു​റി ഒ​രു​ക്കു​ന്ന​തി​നു വ​നം​വ​കു​പ്പി​നു ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​കാ​ത്ത​തു​കൊ​ണ്ട് സ്വ​കാ​ര്യസം​രം​ഭ​ക​രെ തേ​ടു​ക​യാ​ണ്. കേ​ശ​വ​ൻ​പാ​റ​യി​ലു​ള്ള കെ​ട്ടി​ടം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി ശു​ചി​മു​റി നി​ർ​മി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഓ​ണ​ത്തി​നു മു​ൻ​പ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്ക​ത്ത​ക്ക​വി​ധം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും.

Related posts