ചോപ്ര ഡാ..! ബ്ലാസ്‌റ്റേഴ്‌സിനു സീസണിലെ ആദ്യജയം

sp-blasters-winകൊച്ചി: ഒടുവില്‍ കൊമ്പുകുലുക്കി നമ്മുടെ കൊമ്പന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യവിജയം. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്‌സിയുമായി നടന്ന പോരാട്ടത്തിലാണ് ആരാധകരെ വീണ്ടും നിരാശരാക്കാതെ സീസണിലെ ആദ്യഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. 1–0നാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. മുംബൈയുടെ ആദ്യപരാജയവും ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യവിജയവുമായിരുന്നു ഇത്.

കളിയുടെ 58 –ാം മിനിറ്റില്‍ ഇംഗ്ലീഷ് മുന്നേറ്റതാരം മൈക്കിള്‍ ചോപ്രയാണ് ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ സമ്മാനിച്ചത്. ഈ വിജയത്തോടെ നാലു പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തെത്തി. മുംബൈ സിറ്റി– ഏഴ് പോയിന്റോടെ രണ്ടാം –സ്ഥാനത്ത് തുടരുന്നു. പതിവിനു വിപരീതമായി കേരള ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു കളിയില്‍ ആധിപത്യം. ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചതിനു ശേഷമാണ് മുംബൈ സിറ്റി ഉണര്‍ന്നു കളിച്ചത്. നിരവധി ഗോളവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കുകയും ചെയ്തു.

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കോച്ച് കോപ്പല്‍ വരുത്തിയ മാറ്റങ്ങള്‍ മുംബൈക്കെതിരേ ടീമിന് പുത്തനുണര്‍വ് നല്‍കി. പ്രതിരോധനിരയില്‍ തിരിച്ചെത്തിയ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് തകര്‍പ്പന്‍ കളിയാണ് കാഴ്ചവച്ചത്. മുംബൈയുടെ അപകടകരമായ പല മുന്നേറ്റങ്ങളും ഹ്യൂസിന്റെ നേതൃത്വത്തില്‍ പ്രതിരോധക്കോട്ട കെട്ടി ബ്ലാസ്‌റ്റേഴ്‌സ് തടഞ്ഞു.

റാഫിയെ ഏക സ്‌െ്രെടക്കറാക്കി 4–2–3–1 ശൈലിയില്‍ ഇറങ്ങി കളി തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് 23–ാം സെക്കന്‍ഡില്‍ തന്നെ ആദ്യ അവസരം ലഭിച്ചു. ഹോസുവിന്റെ പാസ് സ്വീകരിച്ച് ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് നല്‍കിയ ക്രോസിന് മുഹമ്മദ് റാഫി തലവച്ചെങ്കിലും പന്ത് ഗോളി റോബര്‍ട്ടോ നെറ്റോയുടെ കൈകളില്‍ വിശ്രമിച്ചു. അധികം കഴിയും മുമ്പേ മുംബൈക്കു ലഭിച്ച ഫ്രീകി്ക്ക് പ്രയോജനപ്പെടുത്താനായില്ല. പന്ത് അനായാസം ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി കൈയിലൊതുക്കി. മൂന്നാം മിനിറ്റില്‍ വീണ്ടും റാഫിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും ഇടതുവിംഗില്‍ക്കൂടി ഹോസുവും വലതുവിംഗില്‍ക്കൂടി സന്ദേശ് ജിംഗാനും എതിര്‍ബോക്‌സിലേക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മുന്നേറ്റനിരയ്ക്ക്് മുതലെടുക്കാനായില്ല.

ഒമ്പതാം മിനിറ്റില്‍ ഹോസു– ബോക്‌സിലേക്കു നല്‍കിയ ക്രോസ് കണക്ട് ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ആരുമുണ്ടായില്ല. 14–ാം മിനിറ്റില്‍ മുംബൈ നടത്തിയ മുന്നേറ്റവും ഗോളായില്ല. രണ്ടു മിനിറ്റിനു–ശേഷം അസ്‌റാക്കിന്റെ പാസില്‍നിന്ന് ബെല്‍ഫോര്‍ട്ടിന്റെ ഷോട്ടും മുംബൈ ഗോളി കൈക്കലാക്കി. 18–ാം മിനിറ്റില്‍ മുംബൈ നടത്തിയ മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 19–ാം മിനിറ്റില്‍ ചോപ്ര– ബെല്‍ഫോര്‍ട്ട്– റഫീഖ് സംഖ്യം നടത്തിയ നല്ലൊരു നീക്കത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ റഫീഖിനെ ലക്ഷ്യമാക്കി പന്ത് എത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റതാരത്തിന് എന്തെങ്കിലും ചെയ്യാനാകും മുമ്പേ മുംബൈ ഗോള്‍ കീപ്പര്‍ പന്ത്് കൈയിലൊതുക്കി.

25–ാം മിനിറ്റില്‍ മറ്റൊരവസരവും –ബ്ലാസ്‌റ്റേഴ്‌സ് നഷ്ടപ്പെടുത്തി. ഹോസു തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് റഫീഖിന്, റഫീഖിന്റെ പാസ് നിയന്ത്രിച്ച് ഷോട്ടുതിര്‍ക്കാന്‍ ചോപ്രയ്ക്കു കഴിഞ്ഞില്ല. ചോപ്രയുടെ ഷോട്ട് മുംബൈ പ്രതിരോധത്തില്‍ത്തട്ടി തെറിച്ചു. തുടര്‍ന്നു പന്ത് ലഭിച്ച മെഹ്താബ് ഹുസൈന്റെ ലോങ് ഷോട്ട് പുറത്തേക്ക്. 28–ാം മിനിറ്റില്‍ വീണ്ടും ഹോസുവിന്റെ മറ്റൊരു മുന്നേറ്റം, പന്തുമായി ഒറ്റയ്ക്ക് മുന്നേറിയശേഷം ബോക്‌സിന്റെ വശത്തുനിന്ന് പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്. 31–ാം മിനിറ്റില്‍ വീണ്ടും –ബ്ലാസ്‌റ്റേഴ്‌സിന് സുവര്‍ണാവസരം. ബോയ്താങിന്റെ കാലുകളില്‍നിന്നും പന്ത് റാഞ്ചി ചോപ്ര ബോക്‌സിലേക്ക് നല്‍കിയപാസ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് കണക്ട് ചെയ്യാന്‍ സാധിക്കും മുമ്പേ മുംബൈ ഗോളി കൈയിലൊതുക്കി. തൊട്ടുപിന്നാലെ വീണ്ടും മറ്റൊരവസരം, അസ്‌റാക്കിന്റെ പാസ് കൃത്യമായി ചോപ്രയ്ക്ക് കൊടുക്കാന്‍ റഫീഖിനു കഴിയാതിരുന്നതോടെ അതും നഷ്ടമായി.

38–ാം മിനിറ്റില്‍– ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം വിറച്ചു. വലതുവിംഗില്‍ക്കൂടി ഡിഫെഡറിക്കോ പന്തുമായി കുതിച്ച– ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ പ്രവേശിച്ചെങ്കിലും ഷോട്ട് ഉതിര്‍ക്കുന്നതിനു മുമ്പ് സെഡ്രിക് ഹെങ്ബര്‍ട്ട് അവസരത്തിനൊത്തുയര്‍ന്ന് ബ്ലോക്ക് ചെയ്തു. ഗോളി സന്ദീപ് നന്ദി വീണുകിടന്ന് പന്ത് കൈപ്പിടിയിലൊതുക്കി. ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ മുംബൈ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡേവിഡ് ലാല്‍റിന്‍മുനയെ പിന്‍വലിച്ച് ജാക്കിചന്ദിനെ മുംബൈ കളത്തിലെത്തിച്ചു. 47–ാം മിനിറ്റില്‍ റഫീഖിനെ ഫകുന്‍ഡോ കര്‍ഡോസോ ഫൗള്‍ ചെയ്തതിന് ഫ്രീകിക്ക്. എന്നാല്‍, ഹോസു എടുത്ത കിക്ക് പുറത്തേക്ക് പറന്നു. ഈ ഫൗളിന് കാര്‍ഡോസോക്കിനു മഞ്ഞക്കാര്‍ഡും ലഭിച്ചു. 50–ാം മിനിറ്റില്‍ മുംബൈക്ക് ലഭിച്ച ഫ്രീകിക്കും പുറത്തേക്കാണു പറന്നത്. 53–ാം– മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും അവസരം. –ബല്‍ഫോര്‍ട്ടും അസ്‌റാക്കും ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ചോപ്രയ്ക്ക്. മുംബൈ പ്രതിരോധനിരക്കാരുടെ പിടിയിലമര്‍ന്ന ചോപ്ര പന്ത് മനോഹരമായി അസ്‌റാക്കിന് മറിച്ചുനല്‍കി.

–പന്ത് കിട്ടിയ അസ്‌റാക്ക് പായിച്ച ലോംഗ്്‌റേഞ്ചര്‍ മുംബൈ ഗോളിയുടെ കൈകളിലേക്ക്. തൊട്ടുപിന്നാലെ മുംബൈക്ക് ലഭിച്ച അവസരം സന്ദീപ്നന്ദി രക്ഷപ്പെടുത്തി. 58–ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന ഗോള്‍. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ചത് ബെല്‍ഫോര്‍ട്ടിന്. ബെല്‍ഫോര്‍ട്ടിന്റെ പാസ് മുംബൈ പ്രതിരോധനിരക്കാരന്റെ കാലില്‍ തട്ടി ദിശമാറി എത്തിയത് മൈക്കല്‍ ചോപ്രയ്ക്ക്, അപ്പോള്‍ മുന്നില്‍ ഗോളി മാത്രം. തെറ്റായ ദിശയിലേക്ക് ഡൈവ് ചെയ്യാനായി ഗോളിയെ പ്രേരിപ്പിച്ച് സുന്ദരമായ പ്ലേസിംഗിലൂടെ ചോപ്ര പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു, ആരാധകര്‍ ഏറെ ആഗ്രഹിച്ച നിമിഷം.

65–ാം മിനിറ്റില്‍ ബോയ്താങ് ഹോകിപിനെ പിന്‍വലിച്ച് റാള്‍ട്ടയെയും ലൂസിയാന്‍ ഗോയിനെ തിരിച്ചുവിളിച്ച് സോണി നോര്‍ദയെയും മുംബൈ കളത്തിലെത്തിച്ചു. ഇതോടെ മുംബൈ മുന്നേറ്റനിരയുടെ ശക്തി കൂടി. 68–ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങുന്നതില്‍നിന്ന് രക്ഷപ്പെട്ടു. സോണി നോര്‍ദെ ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച് ബോക്‌സില്‍ പ്രവേശിച്ച് ജിംഗാനെയും സന്ദീപ് നന്ദിയെയും കബളിപ്പിച്ച് പന്ത് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ഉഗ്രന്‍ ഗോള്‍ലൈന്‍ സേവിലൂടെ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 76–ാം മിനിറ്റില്‍ മുഹമ്മദ് റഫീഖിനെ പിന്‍വലിച്ച് ഇഷ്ഫഖ– അഹമ്മദിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലെത്തിച്ചു. 80–ാം മിനിറ്റില്‍ ഗോള്‍ നേടിയ മൈക്കല്‍ ചോപ്രയെ തിരിച്ചുവിളിച്ച് അന്റോണിയോ ജര്‍മനെ കൊപ്പല്‍ കളത്തിലിറക്കി.

അവസാന മിനിറ്റുകളില്‍ കളംനിറഞ്ഞു കളിച്ച ബെല്‍ഫോര്‍ട്ടിനെ പിന്‍വലിച്ച് ഡക്കന്‍സ് നാസണെയും കോച്ച് കോപ്പല്‍ പരീക്ഷിച്ചു. ഇഞ്ചുറി ടൈമില്‍ മുംബൈയുടെ സെഹനാജ് സിംഗും ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോസുവും മഞ്ഞക്കാര്‍ഡ് കണ്ടു. ആരാധകരുടെ ആവേശത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തകര്‍ത്തു കളിച്ചതോടെ മുംബൈയുടെ അവസാന പ്രതീക്ഷയും ഇല്ലാതായി. അവസാന മിനിറ്റുകളില്‍ തിരിച്ചടിക്കാന്‍ മുംബൈ കിണഞ്ഞു –ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കോട്ടകെട്ടിയതോടെ അവയെല്ലാം പാതിവഴിയില്‍ അവസാനിച്ചു. വിശ്രമമില്ലാത്ത മിനിറ്റുകള്‍ സമ്മാനിച്ചതിനു ശേഷം മുംബൈ ആദ്യമായി ബ്ലാസ്‌റ്റേഴ്‌സിനോട് തോല്‍വി സമ്മതിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇനി അടുത്ത മൂന്നു മത്സരങ്ങളും എതിരാളികളുടെ ഗ്രൗണ്ടിലാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍ നേടിയ മൈക്കിള്‍ ചോപ്രയാണ് കളിയിലെ താരം.

മൂന്നു മാറ്റങ്ങള്‍

കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് –സ്റ്റീവ്–കോപ്പല്‍ ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലെത്തിച്ചത്. ആരോണ്‍ ഹ്യൂസ്, മുഹമ്മദ് റാഫി, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് എന്നിവര്‍ ആദ്യഇലവനില്‍ മടങ്ങിയെത്തിയപ്പോള്‍ പ്രതിക് ചൗധരി, അന്റോണിയോ ജര്‍മന്‍, ഡക്കന്‍സ് നാസണ്‍ എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറി. 4–2–3–1–ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ മൈതാനത്തെത്തിയത്. മുഹമ്മദ് റാഫിയെ ഏക സ്‌െ്രെടക്കറാക്കിയായിരുന്നു പരീക്ഷണം.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരായി ബെല്‍ഫോര്‍ട്ട്, മൈക്കല്‍ ചോപ്ര, മുഹമ്മദ് റഫീഖ് എന്നിവര്‍. സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായി അസ്‌റാക്ക് മുഹമ്മദും മെഹ്താബ് ഹുസൈനും. പ്രതിരോധത്തില്‍ ഹെങ്ബര്‍ട്ടിനും ഹ്യൂസിനും ഇടത്തും വലത്തുമായി ഹോസുവും ജിംഗാനും നിലയുറപ്പിച്ചു. കഴിഞ്ഞ കളിയില്‍നിന്നും വ്യത്യസ്തമായി 4–2–3–1 ശൈലിയിലാണ–് മുംബൈ സിറ്റി എഫ്‌സി കളത്തിലെത്തിയത്. പരിക്കിന്റെ പിടിയിലായ സൂപ്പര്‍താരം ഡിയേഗോ ഫോര്‍ലാനും കഴിഞ്ഞ കളിയില്‍ ചുവപ്പുകാര്‍ഡ് കണ്ട പ്രണോയ് ഹാല്‍ഡര്‍ക്കും പുറമെ ജെസണ്‍ വിയേര, ലാല്‍മകെക്‌സിന്‍ഗ എന്നിവരും പുറത്തിരുന്നു. പകരം കളത്തിലെത്തിയത് അന്‍വര്‍ അലി, ഡേവിഡ് ലാല്‍റിന്‍മുന, ഫകുന്‍ഡോ കാര്‍ഡോസ എന്നിവര്‍.–ഹാവോകിപിനെ ഏക സ്‌െ്രെടക്കറാക്കിയാണ് കോച്ച് ഗ്വിമെറസ് ടീമിനെ കളത്തിലെത്തിച്ചത്.

കാണികള്‍ 40013

കഴിഞ്ഞ രണ്ടു കളികളെ അപേക്ഷിച്ച–് ഇന്നലെ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ കുറവായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ഏകദേശം –55,000 കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയെങ്കില്‍ ഇന്നലെ അത് 40,013 പേര്‍ മാത്രമായിരുന്നു.–മുന്‍ മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിക്കാതിരുന്നതും വിജയിക്കാതിരുന്നതുമായിരുന്നു– ഇന്നലെ ആരാധകരെ സ്‌റ്റേഡിയത്തില്‍നിന്ന് അകറ്റിനിര്‍ത്തിയത്.

വി.ആര്‍. ശ്രീജിത്ത്‌

Related posts