രണ്ടു പൊട്ടിച്ചപ്പോള്‍…! തന്റെയും മകളുടെയും അശ്ലീലചിത്രങ്ങള്‍ ഫേസ്ബുക്കില്‍; ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ യുവതി പിടികൂടിയത് സിനിമസ്‌റ്റൈലില്‍; സംഭവം പത്തനംതിട്ടയില്‍

kamukiഒരു സിനിമ പോലെ തന്നെ. ആക്ഷനും സസ്‌പെന്‍സും നിറഞ്ഞുനിന്ന സംഭവം. ഏറ്റുമാനൂര്‍ സ്വദേശിനിയാണ് കഥാനായിക. 35കാരിയായ ഇവരുടെയും 13 പിന്നിടാത്ത മകളുടെയും അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരനെയാണ് യുവതി പിടിച്ചു പോലീസില്‍ ഏല്പിച്ചത്.  ഇയാളുടെ സുഹൃത്തുക്കളായ അടൂര്‍ കട്ടപ്പന സ്വദേശികളായ രണ്ടു പേരും പത്തനംതിട്ട പോലിസീന്റെ കസ്റ്റഡിയിലുണ്ട്. തന്റെയുൂം മകളുടെയും അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനെതിരേ ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നില്‍ ഷൈജു സുകുമാരനാണെന്ന് അറിഞ്ഞ ശേഷം യുവതി ഇയാളെ പിന്തുടര്‍ന്നു.

വിദേശത്തായിരുന്ന ഷൈജു ഈ മാസം അഞ്ചിനാണ് മുംബൈയിലെത്തിയത്. ഇവിടെ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇയാള്‍ കോട്ടയത്തെ ഗസ്റ്റ് ഹൗസിലെത്തിയെന്ന് അറിഞ്ഞ യുവതി അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. ഷൈജു പത്തനംതിട്ട ഗസ്റ്റ് ഹൗസിലേക്ക് പോയെന്നറിഞ്ഞ് ഇവര്‍ ഇവിടെയുമെത്തി. കാണാതെ മടങ്ങുമ്പോള്‍ യാത്രമധ്യേ പത്തനംതിട്ട റിങ്ങ് റോഡില്‍ ഷൈജുവിന്റെ വാഹനം കാണുകയും യുവതി തന്റെ കാര്‍ ഇതിനു കുറുകെയിട്ട് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഷൈജു എതിര്‍ക്കാന്‍ ശ്രമിച്ചതോടെ യുവതി കരണക്കുറ്റിക്കൊന്നു പൊട്ടിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കണ്ടുനിന്ന നാട്ടുകാര്‍ യുവതിക്കൊപ്പം ചേര്‍ന്നതോടെ യുവാവിന് രക്ഷപ്പെടാനും പറ്റിയില്ല.

കോഴഞ്ചേരി സ്വദേശിനിയായ മറ്റൊരു യുവതി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആത്മഹ്ത്യാഭീഷണി മുഴക്കിയിരുന്നു. ഇവരെയും സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലത്തോടെ അവതരിപ്പിച്ചെന്നാണ് പരാതി. പോലീസ് നടപടിയെടുക്കാത്തതിനാണ് ഇവര്‍ ആത്മഹത്യ ചെയ്യുമെന്ന് പരസ്യപ്പെടുത്തിയത്. ഈ കേസിലും പിടിയിലായ ഷൈജു സുകുമാരന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ നിരന്തര പരാതിയുണ്ടായിട്ടും പോലീസ് നിഷ്ക്രിയമായിരുന്നുവെന്ന് പരാതിയുമുണ്ട്.

Related posts