ബ്രാവോയും ശ്രിയ ശരണും തമ്മില്‍ പ്രണയത്തില്‍? ഇരുവരും മുംബൈയിലെ ഹോട്ടലിലൂടെ കറങ്ങുന്ന ചിത്രങ്ങള്‍ വൈറല്‍

siyaവെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോയും സിനിമതാരം ശ്രിയ ശരണും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഗോസിപ്പുകള്‍ക്ക് അടിസ്ഥാനം. മുംബൈയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ പപ്പരാസികള്‍ പകര്‍ത്തിയതാണ് ഈ ചിത്രം. വിന്‍ഡീസിനായി കളിയില്ലാത്തപ്പോള്‍ പലപ്പോഴും ചെന്നൈയിലാണ് ബ്രാവോയുടെ താമസം. ശ്രിയയെ കാണാന്‍വേണ്ടിയാണ് ബ്രാവോ ഇടയ്ക്കിടെ ഇന്ത്യയിലേക്ക് വിമാനം കയറുന്നതെന്നും സൂചനയുണ്ട്.

ബ്രാവോ അടുത്തിടെ ഒരു ബോളിവുഡ് സിനിമയില്‍ മുഖം കാണിച്ചിരുന്നു. കൂടാതെ നേഹ ശര്‍മയുടെ തും ബിന്‍ 2ലും അഭിനയിച്ചിരുന്നു. ശ്രിയ ശരണ്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. രജനികാന്ത് ചിത്രമായ ശിവാജിയില്‍ നായികയായ ശ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരിരാജയില്‍ പൃഥ്വിരാജിന്റെ നായികയായിരുന്നു.

Related posts