ലണ്ടന്‍: തായ്ലന്ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ അന്ത്യത്തോടെ ജീവിച്ചിരിക്കുന്നവരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാജഭരണം നിര്‍വഹിച്ച ആള് എന്ന ബഹുമതി ഇനി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് സ്വന്തം. 70 വര്‍ഷത്തെ രാജഭരണത്തിന് വിരാമമിട്ടാണ് 88–ാമത്തെ വയസില്‍ കഴിഞ്ഞ ദിവസം അതുല്യതേജ് ലോകത്തോട് വിടപറഞ്ഞത്. 1946ല്‍ അധികാരത്തില്‍ ഏറിയ അദ്ദേഹം എഴുപത് വര്‍ഷവും നാലു മാസവുമാണ് അധികാരത്തില്‍ പിന്നിട്ടത്.
1952ല്‍ 25–ാം വയസിലാണ് എലിസബത്ത് രാജ്ഞി ഈ പദവിയിലത്തെിയത്. രാജ്ഞിക്ക് 90 വയസായി. ഏതാനും വര്‍ഷം കൂടി കഴിഞ്ഞാല്‍ അതുല്യതേജിന്റെ റിക്കാര്‍ഡ് മറികടക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷമാണ് 63 വര്‍ഷം ഭരിച്ച വിക്ടോറിയ രാജ്ഞിയെ എലിസബത്ത് പിന്തള്ളിയത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍