ബോളിവുഡ് സുന്ദരികളായ പ്രിയങ്കാ ചോപ്ര, അനുഷ്കാ ശര്‍മ എന്നിവരുടെ പാത പിന്തുടര്‍ന്ന് സൊനാക്ഷി സിന്‍ഹയും നിര്‍മാണമേഖലയിലേക്ക്. എന്റെ അടുത്ത ചുവടുവയ്പ് നിര്‍മാണമേഖലയിലേക്കാണ്. ശക്തമായ തിരക്കഥയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. നല്ലൊരു തിരക്കഥ കണ്ടെത്തിയാല്‍ തീര്‍ച്ചയായും ആ ചിത്രം നിര്‍മിക്കാന്‍ തന്നെയാണ് തന്റെ തീരുമാനം. തനിക്കെന്തെങ്കിലുമൊക്കെ അഭിനയസാധ്യതയുള്ള സിനിമകള്‍ക്കുമാത്രമേ ഇപ്പോള്‍ ഡേറ്റ് നല്‍കാറുള്ളൂവെന്നും സൊനാക്ഷി പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് ഇരട്ട സഹോദരങ്ങളായ ലവ് സിന്‍ഹയോടും കുഷ് സിന്‍ഹയോടുമൊപ്പം ഒരു സിനിമ നിര്‍മിക്കാന്‍ സൊനാക്ഷി മുന്നോട്ടുവന്നതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ അതു നടക്കാതെ പോകുകയായിരുന്നു. അതേസമയം, സൊനാക്ഷി സിന്‍ഹയുടെ വിവാഹം ഉടന്‍ നടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ സജീവമായിരുന്നു. വ്യവസായി ബണ്ടി സച്‌ദേവുമായി താരം ഇപ്പോള്‍ ഡേറ്റിംഗിലാണ്. വിവാഹം മുന്നില്‍ക്കണ്ട് താരം കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ഡേറ്റ് നല്‍കുന്നില്ലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിവാഹം വൈകുമെന്ന തരത്തിലും വാര്‍ത്തകളുണ്ട്. ബണ്ട് സച്‌ദേവിനു വിവാഹം നീട്ടണമെന്ന താല്പര്യമാണത്രേ.