ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ബ്യൂ​ട്ടി ത​മ​ന്ന; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് സാ​രി​യി​ൽ ഹോ​ട്ട് ലു​ക്കി​ലെ​ത്തി​യ ത​മ​ന്ന​യാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് സാ​രി​ക്കൊ​പ്പം തി​ൻ സ്ട്രാ​പ്പ് ഡി​സൈ​ന​ർ ബ്ലൗ​സും മ​നോ​ഹ​ര​മാ​യ വെ​ള്ള ഇ​യ​ർ സ്റ്റ​ഡു​ക​ളും കൊ​ണ്ട് ആ​ക​ർ​ഷ​ക​മാ​യ ലു​ക്കി​ലാ​ണ് തമന്ന എത്തിയിരിക്കു ന്നത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ ഷൂ​ട്ടു​ക​ളും അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്ന ഒ​രു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലാണ്, സീ​സ​ണി​ലെ പ്രി​യ​പ്പെ​ട്ട ട്രെ​ൻ​ഡി​നെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി പ്ര​ക​ടി​പ്പി​ക്കു​ന്ന ഒ​രു ലു​ക്കി​ലാ​ണ് ന​ടി എ​ത്തി​യ​ത്. 

ചി​ത്ര​ത്തി​ന് താ​ഴെ നി​ര​വ​ധി ആ​രാ​ധ​ക​ർ ലൈക്കും ക​മ​ന്‍റുമായെത്തുന്നുണ്ട്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മാ​യി അ​നേ​കം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച ത​മ​ന്ന​ അ​ടു​ത്തി​ടെ മ​ല​യാ​ള​ത്തി​ലും ഒ​രു മി​ക​ച്ച ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി.

വ​സ്ത്ര​ത്തി​നൊ​പ്പം താ​ര​ത്തി​ൻ്റെ മേ​ക്ക​പ്പും മ​നോ​ഹ​ര​മാ​യി​രു​ന്നു. ക്ലാ​സി​ക് ബ്ലാ​ക് സ്‌​മോ​ക്കി ക​ണ്ണു​ക​ളു​ടെ ഫി​നി​ഷിം​ഗ് ട​ച്ച് ഉ​പ​യോ​ഗി​ച്ച് ത​മ​ന്ന​യു​ടെ ക​ണ്ണു​ക​ൾ തി​ള​ങ്ങി. പീ​ച്ച് നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന ചു​ണ്ടു​ക​ളും താ​ര​ത്തി​ന് കം​പ്ലീ​റ്റ് ലു​ക്ക് ന​ൽ​കി.

 

 

Related posts

Leave a Comment