ഉത്തരവാദപ്പെട്ടവര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു: സതീശന്‍ പാച്ചേനി

KNR-SATHEESHആന്തൂര്‍: അക്രമ-കൊലപാതക രാഷ്ട്രീയം അമര്‍ച്ച ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി. ബിജെപി-ആര്‍എസ്എസ് വിഭാഗങ്ങള്‍ക്ക് വളരാനുള്ള വഴിയാണ് സിപിഎമ്മും പിണറായി സര്‍ക്കാര്‍ അക്രമപ്രവര്‍ത്തനങ്ങളിലൂടെ തെളിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന വി. ദാസന്റെ രക്തസാക്ഷിത്വദിനത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ധര്‍മശാലയില്‍ ഉ—ദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാവിലെ കോടല്ലൂരിലെ ദാസന്‍ സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് എ.എന്‍. ആന്തൂരാന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം കല്ലിങ്കീല്‍ പദ്മനാഭന്‍, ടി. ജനാര്‍ദനന്‍, എ.ഡി. സാബൂസ്, ഇ.ടി. രാജീവന്‍, രാഹുല്‍ ദാമോദരന്‍, പി.എം. പ്രേംകുമാര്‍, സമദ് കടമ്പേരി, കെ.പി. ആദംകുട്ടി, എ.കെ. ഭാസ്ക്കരന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, പണ്ടാരി ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts