വ്യാ​ജ ല​ഹ​രി​ക്കേ​സ്: ഷീ​ല സ​ണ്ണി​യെ കു​ടു​ക്കി​യ പ്ര​തി​യെ തൃ​ശൂ​രി​ലെ​ത്തി​ച്ചു

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ ഷീ​ല സ​ണ്ണി​യെ വ്യാ​ജ ല​ഹ​രിക്കേ​സി​ൽ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി നാ​രാ​യ​ണ​ദാ​സി​നെ തൃ​ശൂ​രി​ൽ എ​ത്തി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ബം​ഗ​ളൂ​രു​വി​ൽനി​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്.നേ​ര​ത്തെ നാ​രാ​യ​ണ​ദാ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്പാകെ ഹാ​ജ​രാ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

72 ദി​വ​സ​മാ​ണ് വ്യാ​ജ ല​ഹ​രിക്കേ​സി​ൽ ഷീ​ല സ​ണ്ണി​ക്ക് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​ത്.വ്യാ​ജ ല​ഹ​രി സ്റ്റാ​ന്പു​ക​ൾ ഷീ​ല സ​ണ്ണി​യു​ടെ ബ​ന്ധു​ക്ക​ൾ ത​ന്നെ ബാ​ഗി​ൽ വ​യ്ക്കു​ക​യാ​യി​രു​ന്നുവെന്നാണു ക​ണ്ടെ​ത്ത​ൽ.

ഷീ​ല സ​ണ്ണി​യു​ടെ മ​ക​ന്‍റെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി നാ​രാ​യ​ണ ദാ​സു​മാ​യി ചേ​ർ​ന്ന് ല​ഹ​രി സ്റ്റാ​ന്പു​ക​ൾ ബാ​ഗി​ൽ വ​യ്ക്കു​ക​യും പി​ന്നീ​ട് എ​ക്സൈ​സി​നെ​കൊ​ണ്ട് കേ​സി​ൽ പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു ‌എ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ.

Related posts

Leave a Comment