സിനിമയില്‍ വന്നു നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ കൈയ്ക്ക് ഒരു സര്‍ജറി വേണ്ടിവന്നു. കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ സിനിമയിലേക്കു മടങ്ങിവരാനാകുമോ എന്നൊക്കെ ചിന്തിച്ച് അന്നു കുറേ വിഷമിച്ചിട്ടുണ്ടെന്ന് അനുശ്രീ.
അന്നു സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. പുലിമുരികനില് ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ അതിനിടയ്ക്കാണ് വന്നത്. ഞാന്‍ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്.
എനിക്കതു വേണ്ടെന്നു വയ്ക്കേണ്ടി വന്നു പുലിമുരുകന് കാണുമ്പോള്‍ ഇപ്പോഴും വിഷമം വരും. കമാലിനി മുഖര്‍ജി ചെയ്ത ആ വേഷം ഞാന്‍ ചെയ്യേണ്ടതായിരുന്നില്ലേ എന്നു തോന്നും.
ലോണൊക്കെ എടുത്ത് വീടുപണി കഴിഞ്ഞ സമയം കൂടിയായിരുന്നു അത്. സിനിമ മുടങ്ങിയാല്‍ പ്രതിസന്ധി വരും. വീട്ടുകാര്‍ക്ക് ആ ബാധ്യതകളൊക്കെ തനിച്ച് വീട്ടാനാകുമോ എന്നൊക്കെ തോന്നി. മാനസികമായി സമ്മര്‍ദം അനുഭവിച്ചു. ദൈവം സഹായിച്ച് ആ ബാധ്യതകളൊക്കെ തീര്‍ക്കാനായി എന്ന് അനുശ്രീ.