സമകാലിക പ്രസക്തമായ കാര്യങ്ങൾ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നതിൽ അമുലിന്റെ ഖ്യാതി പ്രശസ്തമാണ്. പഹല്‍ഗാമില്‍ പാക് തീവ്രവാദികൾ നടത്തിയ ആക്രമണവും അതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് സിന്ദൂര്‍ നടപടിയുമെല്ലാം ജാഗരൂകരായാണ് ലോകം നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിൽ അമുല്‍ കമ്പനിയുടെ പരസ്യമാണ് സമൂഹ മാധ്യമങ്ങളില്‍ കൈയടി നേടുന്നത്.
അമുല്‍ ടോപ്പിക്കല്‍: ഇന്ത്യപാകിസ്ഥാന് സംഘര്‍ഷം, എന്ന തലക്കെട്ടോടെയാണ് പരസ്യം എക്സിൽ പങ്കുവച്ചത്. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിച്ച രണ്ട് വനിതാ ഓഫീസര്‍മാരായ കേണല്‍ സോഫിയ ഖുറൈഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരോടൊപ്പം പ്രശസ്തയായ അമുല്‍ പെണ്‍കുട്ടിയും ഉൾപ്പെട്ടതാണ് ഡൂഡിൽ.
‘Send them pakking’. ‘അമുൽ, അഭിമാനിയായ ഇന്ത്യന്‍’ എന്നീ വാക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. (packing) എന്ന വാക്കിന് പകരം ‘pakking’ എന്ന വാക്ക് ഉപയോഗിച്ചത് എന്ന കാര്യമാണ് ഇതിൽ ശ്രദ്ധേയമായത്. ഒരു അക്ഷരം മാറ്റുമ്പോഴേക്കും അതില്‍ പാകിസ്ഥാന്റെ ആദ്യ മൂന്ന് അക്ഷരങ്ങൾ കൂടി കടന്ന് വരുന്നു. ഏതാനും ചില വാക്കുകളിലൂടെ ഒരു രാജ്യത്തിന്റെ വികാരം മുഴുവനും പകർത്താന്‍ അമുൽ പരസ്യത്തിന് കഴിഞ്ഞെന്നാണ് ഇത് കണ്ട എല്ലാവരും കമന്റ് ചെയ്തത്.