ന്യൂഡൽഹി: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് റാംപുരിലെ ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഷഹ്സാദ് ആണ് പിടിയിലായത്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ഇന്നലെ മൊറാദാബാദിൽനിന്നാണ് പാക് ചാരനെ പിടികൂടിയത്.
പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ)-നു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും ഇയാൾ കൈമാറിയിരുന്നതായി എസ്ടിഎഫ് പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായതിനു ദിവസങ്ങൾക്കു ശേഷമാണ് ഷഹ്സാദ് പിടിയിലാകുന്നത്.
ഷഹ്സാദ് പലതവണ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതിർത്തികടന്നുള്ള കള്ളക്കടത്തും ഇയാൾ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇന്ത്യയിലെ ഐഎസ്ഐ ഏജന്റുമാർക്ക് ഷഹ്സാദ് പണവും ഇന്ത്യൻ സിം കാർഡുകളും നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ത