മ​ഴ: ക​ണ്ണൂ​ർ-​മ​സ്ക്ക​റ്റ് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു

മ​ട്ട​ന്നൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​നം ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.10ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്ന് റ​ൺ​വേ​യി​ൽ ലാ​ൻ​ഡിം​ഗ് സാ​ധ്യ​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് തി​രി​ച്ചു​വി​ട്ട​ത്.

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ രാ​ത്രി 10 ഓ​ടെ​യാ​ണ് തി​രി​കെ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വൈ​കു​ന്നേ​രം 5.40ന് ​പു​റ​പ്പെ​ടേ​ണ്ട കു​വൈ​റ്റി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം മ​ഴ മൂ​ലം പു​റ​പ്പെ​ടാ​ൻ വൈ​കി. 6.28നാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്.

Related posts

Leave a Comment