എ​ല്ലാ​വ​ർ​ക്കും അ​ഭ​യം ന​ൽ​കാ​ൻ ഇ​ന്ത്യ സ​ത്ര​മ​ല്ല;  സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കാ​ൻ ഇ​ന്ത്യ സ​ത്ര​മ​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​യി​ൽ അ​ഭ​യാ​ർ​ഥി​ത്വം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള ത​മി​ഴ്പൗ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം.

140 കോ​ടി ജ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ഉ​ണ്ടെ​ന്നും വി​ദേ​ശ​ത്തു​നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം അ​ഭ​യം ന​ൽ​കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, കെ.​വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ എ​ൽ​ടി​ടി​ഇ​യു​മാ​യി ബ​ന്ധം ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് 2015 ൽ ​അ​റ​സ്റ്റി​ലാ​യ ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള ത​മി​ഴ് പൗ​ര​ന്‍റെ ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്.

Related posts

Leave a Comment