റൊമാനിയയിൽ ഒരു സ്ത്രീ വീടിന്റെ വാതിൽപ്പടിയായി ഉപയോഗിച്ചിരുന്ന കല്ല്, ഒന്പതു കോടിയിലധികം വിലവരുന്ന ജൈവരത്നമാണെന്നു വർഷങ്ങൾക്കുശേഷം കണ്ടെത്തി.
സ്ത്രീയുടെ മരണശേഷം അവരുടെ വീട് പാരമ്പര്യമായി ലഭിച്ച ബന്ധു, ആ കല്ലിൽ പ്രത്യേകത തോന്നി വിദഗ്ധരെക്കൊണ്ട് പരിശോധിച്ചപ്പോഴാണ് ജൈവരത്നങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന “ആംബർ’ ആണെന്നു തിരിച്ചറിഞ്ഞത്. കടും ചുവപ്പ് നിറത്തിലുള്ള ഈ ആംബറിന് മൂന്നു കിലോഗ്രാമാണു ഭാരം. വീട്ടുടമ ഇത് പിന്നീട് റൊമാനിയൻ സർക്കാരിനു വിറ്റു. സർക്കാർ ദേശീയനിധിയായി ഇതിനെ പ്രഖ്യാപിക്കുകയും ബുസൗവിലെ പ്രൊവിൻഷ്യൽ മ്യൂസിയത്തിലേക്കു മാറ്റുകയും ചെയ്തു.
ചില പ്രത്യേകതരം മരങ്ങളിൽനിന്ന് ഊർന്നിറങ്ങുന്ന കറ പതിറ്റാണ്ടോളമിരുന്ന് റൊമാനൈറ്റ് എന്ന ഫോസിലുകളായി മാറിയാണു ജൈവരത്നമായ ആംബർ ആകുന്നത്. അപൂർവങ്ങളായ ആഭരണങ്ങളും മറ്റ് അലങ്കാരവസ്തുക്കളും നിർമിക്കാനാണിത് ഉപയോഗിക്കുന്നത്.
ഇപ്പോൾ കണ്ടെത്തിയ ആംബറിന് 38 മുതൽ 70 ദശലക്ഷം വർഷം വരെ പഴക്കം ഇതിനുണ്ടാകാമെന്നു പോളണ്ടിലെ ക്രാക്കോവിലുള്ള ചരിത്ര മ്യൂസിയത്തിലെ വിദഗ്ധർ പറഞ്ഞു.