ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ അകാലിദൾ നേതാവിനെ വെടിവച്ചു കൊന്നു. കൗൺസിലറായ ഹർജീന്ദർ സിംഗ് ബഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് വെടിയുതിർത്തത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് സിംഗിനെതിരേ ഭീഷണി ഉണ്ടായിരുന്നതായും അവർ തന്നെയാണ് അക്രമത്തിനു പിന്നിലെന്നും കുടുംബം പറഞ്ഞു. അമൃത്സറിലെ ഛെഹാർത്തയിൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹർജീന്ദർ സിംഗ്. പുറത്തിറങ്ങിയ ഉടനെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച സംഘം വെടിയുതിർക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ ഒന്നോടെ, മുഖം മറച്ച രണ്ടുപേർ ഇടുങ്ങിയ തെരുവിലൂടെ നടന്നു വീടിനടുത്തേക്കു വരുന്നതും വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.