എന്നെ ഇപ്പോഴും പ്രണയിക്കുന്നവരുണ്ട്. പ്രണയം ആർക്കും തടുക്കാൻ പറ്റുന്ന ഇമോഷനല്ല. കലയെ ഇഷ്ടപ്പെടുന്നവർ ഒരു കലാകാരിയെ പ്രണയിക്കുന്നത് തെറ്റൊന്നുമല്ല. പല പ്രണയങ്ങളും എന്നോട് തുറന്ന് പറയുന്നവരുമുണ്ട്. കല്യാണം കഴിഞ്ഞയാളാണെന്ന് അവർക്കുമറിയാം. പക്ഷെ ആ പ്രണയത്തെ നമ്മൾ ബഹുമാനിക്കുകയാണ് ചെയ്യുന്നത് എന്ന് സോനാ നായർ.
പ്രണയമില്ലാതെ എന്ത് ലോകം. ഇങ്ങനെയൊരാൾക്ക് എന്നോട് പ്രണയമാണ്, പ്രണയാത്മകമായി കമന്റുകളും മെസേജുകളും വരുന്നുണ്ടെന്ന് ഭർത്താവിനോട് പറയാറുണ്ട്. പക്ഷെ ആൾക്ക് എന്നെ അറിയാം. അതൊക്കെയാണ് പരസ്പരം മനസിലാക്കലും ജീവിതവും. അത് പറ്റില്ല, ഇത് പറ്റില്ല എന്നൊക്കെ പറയുമ്പോഴാണ് ആ ചങ്ങല വലിച്ച് പൊട്ടിച്ച് വെളിയിൽ പോകാൻ ശ്രമിക്കുക. എനിക്ക് അങ്ങനെയല്ല. എന്ന് കരുതി എന്റെ കൊള്ളരുതായ്മകൾക്ക് കൂട്ട് നിൽക്കുന്ന ആളാണെന്നല്ല പറഞ്ഞത്.
എന്റെ ചീത്ത വശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല ഭർത്താവ്. അതിന് അതിന്റേതായ സ്ട്രിക്റ്റ്നെസ് ഉണ്ടാകും വീട്ടിൽ. പക്ഷെ എല്ലാത്തിനും സ്വാതന്ത്ര്യവും ഉണ്ടാകും. അത് കൊണ്ടായിരിക്കും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്. -സോന നായർ