മഴക്കാലത്താണ് പാന്പുകൾ കൂടുതലായും വരാറുള്ളത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന നിർദേശം എല്ലാവരും പാലിക്കണം. ഹെൽമെറ്റ് എടുക്കുന്പോഴും വാഹനങ്ങളിൽ കയറുന്പോഴുമെല്ലാം അതീവ സുരക്ഷ പാലിക്കണം. ഇഴ ജന്തുക്കൾ പതിയിരിക്കുന്നതെവിടെയെന്ന് അറിയാൻ സാധിക്കില്ല. ഇപ്പോഴിതാ ഓഫീസ് മേശക്കരികിൽ നിന്നും ഒരു പാന്പിനെ കണ്ടെത്തിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഓ ദൈവമേ ഈ പാന്പിനെ ഒന്ന നോക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോയുടെ തുടക്കം. പിന്നീട് മേശയുടെ ഇടയിൽ ചുരുണ്ടു കൂടിക്കിടക്കുന്ന പാന്പിലേക്കായി കാമറ പോകുന്നത്. ഒറ്റ നോട്ടത്തിൽ അണലി ആണെന്ന തോന്നുമെങ്കിലും അണലിയേക്കാൾ ചെറുതാണ്.
അൽപ സമയത്തിനുശേഷം പാന്പ് മുറിയ്ൽ നിന്നും പുറത്തേക്ക് പോകുന്നത് കാണാൻ സാധിക്കും. വിഷമില്ലാത്ത ബുൾ സ്നേക്ക് ആണിതെന്ന് പിന്നീട് കണ്ടെത്തി. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റ് ചെയ്തു. കണ്ടാൽ പേടി തോന്നുമെങ്കിലും ഇവൻ ഒരിക്കലും നിങ്ങളെ ഉപദ്രവിക്കില്ലന്നാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെട്ടത്.