കൃഷിക്കാർക്ക് ആശ്വാസമായി സോളാർ കെണി..! ഇനി കിടനാശിനികളോട് വിട പറ‍യാം; നെ​ല്‍​കൃ​ഷി​ക്ക് വി​ന​യാ​കു​ന്ന ചാ​ഴി​യെ​തുരത്താൻ സോളാർ കെണി കർഷകർക്ക് ആശ്വാസമാകുന്നു

പ​ത്ത​നാ​പു​രം:​ നെ​ല്‍​കൃ​ഷി​ക്ക് വി​ന​യാ​കു​ന്ന ചാ​ഴി​യെ​ന്ന പ്രാ​ണി​ക​ളെ തു​ര​ത്താ​ന്‍ സ്ഥാ​പി​ച്ച സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു.നെ​ല്‍​കൃ​ഷി​ക്ക് നാ​ശം ഉ​ണ്ടാ​ക്കു​ന്ന കീ​ട​ങ്ങ​ളെ സോ​ളാ​ര്‍ കെ​ണി​കൊ​ണ്ട് തു​ര​ത്തു​ന്ന​താ​ണ് പു​തി​യ രീ​തി.

കീ​ട​ങ്ങ​ളെ​യും പ്രാ​ണി​ക​ളെ​യും തു​ര​ത്താ​ന്‍ രാ​സ​കീ​ട​നാ​ശി​നി​ക​ളാ​ണ് ക​ര്‍​ഷ​ക​ര്‍ പൊ​തു​വെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ത​ളി​ച്ചി​രു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ സോ​ളാ​ര്‍​കെ​ണി​ക​ള്‍ സ്ഥാ​പി​ച്ച​തോ​ടെ രാ​സ​കീ​ട​നാ​ശി​നി​ക​ളു​ടെ പ്ര​യോ​ഗം ഒ​രു​പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

കീ​ട​നാ​ശി​നി​ക​ളു​ടെ പ്ര​യോ​ഗം കാ​ര​ണം അ​ന്ത​രീ​ക്ഷ​വും മ​ണ്ണും വി​ള​ക​ളും ഒ​രേ​പോ​ലെ മ​ലി​ന​പ്പെ​ട്ടി​രു​ന്നു. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് കൃ​ഷി​വ​കു​പ്പ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. ഇ​രു​പ​ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​രി​ശു കി​ട​ന്ന വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ൽ​പാ​ല​ത്തി​ങ്ക​ൽ ഏ​ലാ​യി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ണി സ്ഥാ​പി​ച്ച​ത്.​

ഏ​ഴേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്ത് ഇ​ള​മ്പ​ൽ സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് .സോ​ളാ​ര്‍ വി​ള​ക്ക് നെ​ല്‍​കൃ​ഷി​ക്കാ​ണ് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത്. ഒ​രു സോ​ളാ​ര്‍ പാ​ന​ല്‍, എ​ല്‍​ഇ​ഡി ബ​ള്‍​ബ്, വാ​യ്ഭാ​ഗം വ​ല​കൊ​ണ്ട് മൂ​ടി​യ ക​പ്പ് എ​ന്നി​വ ഘ​ടി​പ്പി​ച്ച സ്റ്റാ​ന്‍​ഡ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ഉ​റ​പ്പി​ക്കു​ന്നു. സൗ​രോ​ര്‍​ജം ആ​ഗി​ര​ണം ചെ​യ്ത് കെ​ണി​യി​ലെ ബാ​റ്റ​റി ചാ​ര്‍​ജാ​വു​ക​യും രാ​ത്രി യില്‍ പാ​ന​ലി​ലെ ബ​ള്‍​ബ് ക​ത്തു​ക​യും ചെ​യ്യും.

വെ​ളി​ച്ചം ക​ണ്ട് സോ​ളാ​റി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന പ്രാ​ണി​ക​ള്‍ വ​ല​മൂ​ടി​യ ക​പ്പി​ലേ​ക്ക് വീ​ഴു​ന്നു. പി​ന്നീ​ട് ഈ ​പ്രാ​ണി​ക​ള്‍​ക്ക് വ​ല​യി​ല്‍ നി​ന്നും പു​റ​ത്ത് ക​ട​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. ഇ​ങ്ങ​നെ​യാ​ണ് സോ​ളാ​ര്‍ വി​ള​ക്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം.​ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് സോ​ളാ​ര്‍ കെ​ണി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് . പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശു കി​ട​ക്കു​ന്ന മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ നെ​ല്‍​കൃ​ഷി ഉ​ള്‍​പ്പ​ടെ കൃ​ഷി​യി​റ​ക്കാ​ന്‍ കൃ​ഷി​ഭ​വ​നും പ​ഞ്ചാ​യ​ത്തും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സോ​ളാ​ര്‍ കെ​ണി​ക​ള്‍ സ്ഥാ​പി​ച്ച​തെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ അ​നീ​സ പ​റ​ഞ്ഞു.

Related posts