റാഞ്ചി: ജാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിൽ 17കാരിയായ ആദിവാസി പെൺകുട്ടിയെ പത്തുപേർ ചേർന്ന് പീഡിപ്പിച്ചു. സംഭവത്തിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. സുന്ദർ പഹാരി പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചാണു സംഭവം.
പെൺകുട്ടി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണു ദാരുണസംഭവം. വീട്ടിൽനിന്നു പുറത്തിറങ്ങിയപ്പോൾ ഒരാൾ പിടികൂടി വായിൽ തുണി കെട്ടി ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി എന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നത്.
പ്രാദേശിക പഞ്ചായത്ത് യോഗം ചേർന്നു വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നു പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.