ബംഗളൂരു: കോളജിലേക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാർഥിനി പിടിയിൽ. മംഗളൂരു ഉള്ളാളിലെ മെഡിക്കൽ കോളജിലാണു സംഭവം. ഇതേ കോളജിലെ വിദ്യാർഥിനിയാണു പിടിയിലായത്.
സെമിനാർ അവതരിപ്പിക്കുന്നത് ഒഴിവാക്കാനായാണു പെൺകുട്ടി വ്യാജസന്ദേശം അയച്ചത്. കഴിഞ്ഞ നാലിനാണു സംഭവം. രാവിലെ ഒമ്പതോടെ കോളജിലെ ഫോണിലേക്കാണു ഭീഷണി സന്ദേശം എത്തിയത്.
പതിനൊന്നു മണിക്കുകളിൽ കോളജിൽ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. മിനിറ്റുകളുടെ ഇടവേളയിൽ അഞ്ച് കോളുകൾ വന്നതോടെ അധികൃതർ വിവരം പോലീസിനെ അറിയിച്ചു.
ഡോഗ് സ്കോഡ് ഉൾപ്പെടെയെത്തി തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പെൺകുട്ടി പിടിയിലായത്.