ഐ​​സി​​സി വ​​നി​​താ ഏകദിന ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ക്ര​​മം പ്ര​​ഖ്യാ​​പി​​ച്ചു

ബം​ഗ​ളൂ​രു: ഐ​സി​സി 2025 വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സെ​പ്റ്റം​ബ​ർ 30ന് ​ബം​ഗ​ളൂ​രു എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങും. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ത​മ്മി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം. ഒ​ക്‌​ടോ​ബ​ർ 29, 30 ദി​വ​സ​ങ്ങ​ളി​ൽ സെ​മി​ഫൈ​ന​ലും ന​വം​ബ​ർ ര​ണ്ടി​ന് കി​രീ​ടാ​വ​കാ​ശി​യെ നി​ർ​ണ​യി​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​വും ന​ട​ക്കും. എ​ട്ട് ടീ​മു​ക​ൾ പ​ങ്കെു​ടു​ക്കു​ന്ന കി​രീ​ട പോ​രാ​ട്ട​ത്തി​ൽ 31-ാം മ​ത്സ​ര​ത്തി​ൽ ആ​ര് ക​പ്പു​യ​ർ​ത്തു​മെ​ന്ന​റി​യാം.

കൊ​ളം​ബോ​യി​ൽ 11 ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ

നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ഓ​സ്ട്രേ​ലി​യ​യും അ​യ​ൽ​ക്കാ​രാ​യ ന്യൂ​സി​ല​ൻ​ഡും ത​മ്മി​ൽ ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് ഗ്രൂ​പ്പ് ഘ​ട്ട ര​ണ്ടാം മ​ത്സ​രം ന​ട​ക്കും. ഇ​ൻ​ഡോ​റി​ലെ ഹൊ​ൾ​ക്ക​ർ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പോ​രാ​ട്ടം. അ​ടു​ത്ത ദി​വ​സം കൊ​ളം​ബോ​യി​ൽ ബം​ഗ്ലാ​ദേ​ശ്- പാ​ക്കി​സ്ഥാ​നെ​യും ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഇം​ഗ്ല​ണ്ട്- ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും നേ​രി​ടു​ന്ന​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ എ​ല്ലാ ടീ​മു​ക​ളു​ടെ​യും ആ​ദ്യ മ​ത്സ​രം അ​വ​സാ​നി​ക്കും.

ഗ്രൂ​പ്പ് ഘ​ട്ട അ​വ​സാ​ന മ​ത്സ​രം ഒ​ക്‌​ടോ​ബ​ർ 26ന് ​ന​ട​ക്കും. ര​ണ്ടു മ​ത്സ​രം ഒ​രേ ദി​വ​സം ന​ട​ക്കു​ന്പോ​ൾ ആ​ദ്യ പോ​രാ​ട്ടം ഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലും ര​ണ്ടാ​മ​ത്തേ​ത് ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​മാ​ണ്.
നി​ഷ്പ​ക്ഷ വേ​ദി​യാ​യ കൊ​ളം​ബോ​യി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ പ​തി​നൊ​ന്ന് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.29​ന് ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​ഫൈ​ന​ലി​ന് കൊ​ളം​ബോ/​ഗു​വാ​ഹ​ത്തി എ​ന്നി​വ​യി​ൽ ഒ​ന്നു വേ​ദി​യാ​കും. ഫൈ​ന​ൽ മ​ത്സ​രം കൊ​ളം​ബോ/ ബം​ഗ​ളൂ​രു എ​ന്നി​വ​യി​ൽ ഒ​രി​ട​ത്തും ന​ട​ക്കും. പാ​ക്കി​സ്ഥാ​ൻ സെ​മി, ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചാ​ൽ മാ​ത്ര​മേ കൊ​ളം​ബോ​യ്ക്കു സാ​ധ്യ​ത​യു​ള്ളൂ.

ഇ​ന്ത്യ x പാ​ക് ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന്

വൈ​രി​ക​ളാ​യ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നു കൊ​ളം​ബോ​യാ​ണ് വേ​ദി.​പു​രു​ഷ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി മു​ത​ൽ ഹൈ​ബ്രി​ഡ് മാ​തൃ​ക​യി​ലാ​ണ് ഇ​ന്ത്യ​യോ പാ​ക്കി​സ്ഥാ​നോ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഇ​രു ടീ​മു​ക​ളു​ടെ​യും മ​ത്സ​ര​ങ്ങ​ൾ.

11 പ്രാ​വ​ശ്യം ഇ​രു​ടീ​മും നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടി. അ​വ​സാ​ന പോ​രാ​ട്ടം ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ലാ​യി​രു​ന്നു. അ​ന്ന് 107 റ​ണ്‍​സി​ന് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി​യി​രു​ന്നു. പു​രു​ഷ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി പോ​രാ​ട്ട​ത്തി​ന് പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ ദു​ബാ​യി​ലാ​ണ് ന​ട​ന്ന​ത്.

Related posts

Leave a Comment