എന്ത് കാണിച്ചായാലും വേണ്ടില്ല വൈറലായാൽ മതി എന് ചിന്തയാണ് ചില ആളുകൾക്ക്. വൈറലാകാൻ എന്തൊക്കെ കോപ്രായങ്ങളും അക്കൂട്ടർ കാണിക്കും. ഇപ്പോഴിതാ പാന്പിന് ഉമ്മ കൊടുക്കുന്ന റീൽസ് എടുത്ത കർഷകനു കിട്ടിയ മുട്ടൻ പണിയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്.
വൈറലാകാൻ പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിച്ച കർഷകൻ കടിയേറ്റു ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശ് അമ്രോഹ ജില്ലയിലെ ഹൈബത്പുർ ഗ്രാമത്തിലാണു സംഭവം. ജിതേന്ദ്ര കുമാറിനാണു പാമ്പുകടിയേറ്റത്.
കൃഷിയിടത്തിനു സമീപത്തെ മതിലിൽ കണ്ട പാമ്പിനെ ജിതേന്ദ്ര കുമാർ പാമ്പിനെ പിടികൂടുകയും നാട്ടുകാരുടെ മുന്നിൽ വച്ച് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ പാമ്പ് നാവിൽ കടിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായാണു വിവരം.