പാ​ന്പി​നൊ​രു ഉ​മ്മ കൊ​ടു​ത്താ​ൽ വൈ​റ​ലാ​കു​മോ? എ​ന്നാ​ലൊ​രു കൈ ​നോ​ക്കാം; വൈ​റ​ലാ​കാ​ൻ പാ​മ്പി​നെ ചും​ബി​ച്ച ക​ർ​ഷ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

എ​ന്ത് കാ​ണി​ച്ചാ​യാ​ലും വേ​ണ്ടി​ല്ല വൈ​റ​ലാ​യാ​ൽ മ​തി എ​ന് ചി​ന്ത​യാ​ണ് ചി​ല ആ​ളു​ക​ൾ​ക്ക്. വൈ​റ​ലാ​കാ​ൻ എ​ന്തൊ​ക്കെ കോ​പ്രാ​യ​ങ്ങ​ളും അ​ക്കൂ​ട്ട​ർ കാ​ണി​ക്കും. ഇ​പ്പോ​ഴി​താ പാ​ന്പി​ന് ഉ​മ്മ കൊ​ടു​ക്കു​ന്ന റീ​ൽ​സ് എ​ടു​ത്ത ക​ർ​ഷ​ക​നു കി​ട്ടി​യ മു​ട്ട​ൻ പ​ണി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യി​യ​ൽ വൈ​റ​ലാ​കു​ന്ന​ത്.

വൈ​റ​ലാ​കാ​ൻ പാ​മ്പി​നെ ചും​ബി​ക്കു​ന്ന റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച ക​ർ​ഷ​ക​ൻ‌ ക​ടി​യേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് അ​മ്രോ​ഹ ജി​ല്ല​യി​ലെ ഹൈ​ബ​ത്പു​ർ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ജി​തേ​ന്ദ്ര കു​മാ​റി​നാ​ണു പാ​മ്പു​ക​ടി​യേ​റ്റ​ത്.

കൃ​ഷി​യി​ട​ത്തി​നു സ​മീ​പ​ത്തെ മ​തി​ലി​ൽ ക​ണ്ട പാ​മ്പി​നെ ജി​തേ​ന്ദ്ര കു​മാ​ർ പാ​മ്പി​നെ പി​ടി​കൂ​ടു​ക​യും നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ചും​ബി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ പാ​മ്പ് നാ​വി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണു വി​വ​രം.

Related posts

Leave a Comment