നടന് ജഗതി ശ്രീകുമാറുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി നടനെ കണ്ടത്.
ജഗതി ശ്രീകുമാറിന്റെ അടുത്തു ചെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു. 2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.