ന​ദാ​ല്‍ മൂ​ന്നാം റൗ​ണ്ടി​ല്‍

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍സി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ റ​ഫേ​ല്‍ ന​ദാ​ല്‍ അ​നാ​യാ​സ ജ​യ​ത്തോ​ടെ മൂ​ന്നാം റൗ​ണ്ടി​ല്‍. റോ​ളം​ഗ് ഗാ​രോ​യി​ല്‍ 12-ാം കി​രീ​ടം തേ​ടി​യി​റ​ങ്ങു​ന്ന ന​ദാ​ല്‍ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചെ​ത്തി​യ ജ​ര്‍മ​നി​യു​ടെ യാ​നി​ക് മാ​ഡെ​നെ 6-1, 6-2, 6-4ന് ​ത​ക​ര്‍ത്താ​ണ് മു​ന്നേ​റി​യ​ത്.

ജ​പ്പാ​ന്‍റെ കെ​യ് നി​ഷി​കോ​രി ര​ക്ഷ​പ്പെ​ട്ടു. നാ​ലു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ നി​ഷി​കോ​രി ഫ്രാ​ന്‍സി​ന്‍റെ ജോ ​വി​ല്‍ഫ്ര​ഡ് സോം​ഗ​യെ 4-6, 6-4, 6-4, 6-4ന് ​തോ​ല്‍പ്പി​ച്ചു. ഗ്രീ​സി​ന്‍റെ സ്‌​റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് 4-6, 6-0, 6-3, 7-5ന് ​ഹ്യൂ​ഗോ ഡെ​ലീ​നെ തോ​ല്‍പ്പി​ച്ചു.

വ​നി​താ സിം​ഗി​ള്‍സി​ല്‍ ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ 6-2, 6-2ന് ​ക്രി​സ്റ്റീ​ന കു​സോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ന​സ്താ​സി​യ സെ​വ​സ്റ്റോ​വ 6-2, 6-4ന് ​മാ​ന്‍ഡി മി​നേ​ല​യെ​യും കാ​ര്‍ല സു​വാ​ര​സ് ന​വാ​രോ 6-1, 6-7(4-7), 6-3ന് ​ഷെ​ല്‍ബി റോ​ജേ​ഴ്‌​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ ദി​വി​ജ് ശ​ര​ണും ബ്ര​സീ​ലി​ന്‍റെ മാ​ഴ്‌​സ​ലോ ഡെ​മോ​ലി​ന​ര്‍ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ല്‍

Related posts