തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കാന് കൂടിയാണ് പ്രഥമാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനക്കെതിരെ അധ്യാപക സംഘടനകള്‍.
സാമാന്യബോധമില്ലാത്ത പ്രസ്താവനയാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തിയതെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അധ്യാപകര്‍ ജോലി ചെയ്താണ് ശമ്പളം വാങ്ങുന്നതെന്നും അത് എന്തെല്ലാം കാര്യത്തിന് വിനിയോഗിക്കണമെന്നുള്ള അവകാശം അധ്യാപകര്‍ക്കുണ്ടെന്നും മന്ത്രിയുടെ ഉപദേശം വേണ്ടെന്നുമാണ് കെപിഎസ്ടിഎ നിലപാട്. അധ്യാപകര്‍ക്ക് നേരേ മന്ത്രി നടത്തുന്ന ഭീഷണി അംഗീകരിക്കില്ലെന്നും സംഘടന നേതാക്കള്‍ വ്യക്തമാക്കി.
കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദും ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദനുമാണ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഉച്ചഭക്ഷണ വിതരണം പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിവിധ പ്രതിപക്ഷ അധ്യാപക സംഘടന നേതാക്കള്‍ ആരോപിച്ചു.