ഒഡീഷയിലെ ബെർഹാംപുരിൽ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയശേഷം കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൃത്യത്തിനു ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പ്രിയ കുമാരി മോഹരാന (20) ആണ് കൊല്ലപ്പെട്ടത്. ലഞ്ചിപ്പള്ളി സ്വദേശി അഭയകുമാർ മോഹന (24) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ യുവാവ് ലോഡ്ജിൽ മുറിയെടുത്തു. പ്രിയ ഉച്ചയോടെയാണ് മുറിയിലെത്തിയത്. മുറിയിൽവച്ച് ഇരുവരുംതമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ഇയാൾ മർദിക്കുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നു.
സംഭവത്തിനുശേഷം, കൈയ്ക്കേറ്റ പരിക്കിനു ചികിത്സതേടി പ്രതി സിറ്റി ആശുപത്രിയിലെത്തി. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ പ്രകോപിതനായ പ്രതി പ്രിയയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.