ബംഗളൂരു: അയൽസംസ്ഥാനമായ കർണാടകയിൽ നാലു വർഷത്തിനിടെ മതപരമായ സംഘർഷങ്ങൾ വർധിച്ചതായി റിപ്പോർട്ട്. 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് സംഘർഷങ്ങൾ വർധിച്ചത്. 64.87 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
2021ൽ മതപരമായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 208 കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ 2022ൽ ഇത് 341 ആയി വർധിച്ചു. ഈ വർഷം മേയ് വരെ 123 കേസുകൾ രജിസ്റ്റർ ചെയ്തതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
വർഗീയ സംഘർഷങ്ങളിൽ വൻവർധനയാണ് 2021നും 2024നും ഇടയിൽ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, സമൂഹമാധ്യമങ്ങൾ, രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ട സാഹചര്യം, മതപരമായും ജാതിപരമായുമുള്ള സംഘർഷങ്ങൾ എന്നിവയെല്ലാമാണ് കേസുകളുടെ എണ്ണം വർധിക്കാനുള്ള കാരണമായി അധികൃതർ വ്യക്തമാക്കുന്നത്.